x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലൈ​മാ​ക്സ് മാ​റ്റി​മ​റി​ച്ച് മോ​ഹ​ൻ​ലാ​ൽ; 28 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേ​മി​ലെ ഡി​ലീ​റ്റ​ഡ് സീ​ൻ​സ്


Published: March 21, 2026 11:27 AM IST | Updated: March 21, 2026 11:27 AM IST

28 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേ​മി​ലെ ഡി​ലീ​റ്റ​ഡ് സീ​ൻ​സ് പു​റ​ത്തു​വി​ട്ട് നി​ർ​മാ​താ​ക്ക​ൾ. സി​യാ​ദ് കോ​ക്കേ​ഴ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഡി​ലീ​റ്റ​ഡ് സീ​ൻ​സ് റി​ലീ​സ് ചെ​യ്ത​ത്. ഒ​ൻ​പ​ത് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് രം​ഗം.

ജ​യി​ലി​ൽ പോ​യി മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ നി​ര​ഞ്ജ​നെ ക​ണ്ട​തി​ന് ശേ​ഷം ആ​മി​യും ഡെ​ന്നി​സും തി​രി​കെ വീ​ട്ടി​ൽ എ​ത്തു​ന്ന​തും തു​ട​ർ​ന്ന് മ​ഞ്ജു​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ എ​ല്ലാ​വ​രും ചേ​ർ​ന്ന് വി​വാ​ഹ​ബ​ന്ധ​ത്തി​ൽ തു​ട​രാ​ൻ സ​മ്മ​തി​പ്പി​ക്കു​ന്ന​തു​മാ​ണ് രം​ഗ​ത്തി​ൽ കാ​ണാ​നാ​കു​ക.

വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​കു​ന്ന​തി​നു മു​മ്പ് നി​ര​ഞ്ജ​ന്‍റെ നി​ർ​ബ​ന്ധ പ്ര​കാ​രം ഡെ​ന്നി​സി​നെ അ​ഭി​രാ​മി താ​ലി കെ​ട്ടു​ന്നു​ണ്ട്. നി​ര​ഞ്ജ​നെ അ​വ​സാ​ന​മാ​യി ക​ണ്ട ശേ​ഷം തി​രി​ച്ചു വീ​ട്ടി​ലെ​ത്തു​മ്പോ​ൾ ന​ട​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം ഡെ​ന്നി​സ് ആ​മി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ക്കു​ന്നു.

താ​ൻ കെ​ട്ടി​യ താ​ലി ഊ​രി മാ​റ്റാ​ൻ ത​യാ​റാ​കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ ജ​യ​റാ​മി​ന്‍റെ ക​ഥാ​പാ​ത്ര​വും മ​റ്റു​ള്ള​വ​രും ഇ​തി​നെ എ​തി​ർ​ക്കു​ന്ന​തും വി​വാ​ഹ​ബ​ന്ധം തു​ട​രാ​ൻ ആ​മി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​മാ​ണ് രം​ഗ​ത്തി​ലു​ള്ള​ത്.

 

അ​ങ്ങ​നെ എ​ല്ലാ​വ​രു​ടെ​യും അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ഡെ​ന്നി​സി​നൊ​പ്പം ജീ​വി​ക്കാ​ൻ ആ​മി ത​യാ​റു​മ്പോ​ൾ ഒ​രു സ്വ​പ്ന​ത്തി​ലെ​ന്ന​പോ​ലെ വീ​ണ്ടും നി​ര​ഞ്ജ​ൻ ക​ട​ന്നു വ​രു​ന്നു. ഡെ​ന്നി​സി​നൊ​പ്പം ജീ​വി​ക്ക​ണ​മെ​ന്ന് നി​ര​ഞ്ജും സ്വ​പ്ന​ത്തി​ൽ ആ​മി​യോ​ടു പ​റ​യു​ക​യാ​ണ്. വ​ള​രെ​യ​ധി​കം വൈ​കാ​രി​ക​മാ​യ ഈ ​ര​ണ്ടു രം​ഗ​ങ്ങ​ളും സ​മ​യ ദൈ​ർ​ഘ്യം മൂ​ല​മാ​ണ് സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ലി​ന് ക​ട്ട് ചെ​യ്യേ​ണ്ടി വ​ന്ന​ത്.

ഈ ​ര​ണ്ട് സീ​നു​ക​ൾ​ക്കു ശേ​ഷ​മാ​ണ് സി​നി​മ​യി​ൽ പ്രേ​ക്ഷ​ക​ർ കാ​ണു​ന്ന ക്ലൈ​മാ​ക്സി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തും. ചി​ത്ര​ത്തി​ല്‍ ജ​യി​ലി​ല്‍ വ​ച്ച് പെ​ട്ടെ​ന്ന് ക​ല്ല്യാ​ണം ന​ട​ക്കു​ന്ന​തി​നെ ലോ​ജി​ക്ക​ലാ​ക്കി മാ​റ്റാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു ഈ ​സീ​നെ​ന്നും എ​ന്നാ​ല്‍ ചി​ത്രം ക​ണ്ടി​റ​ങ്ങി​യ​പ്പോ​ള്‍ ഈ ​രം​ഗ​ത്തി​ന്‍റെ ആ​വ​ശ്യം അ​തി​ലി​ല്ലെ​ന്നാ​ണ് നി​ര്‍​മാ​താ​വാ​യ സി​യാ​ദ് കോ​ക്ക​റാ​ണ് പ​റ​ഞ്ഞ​തെ​ന്നും സി​ബി മ​ല​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

മോ​ഹ​ന്‍​ലാ​ല്‍ മ​രി​ച്ചെ​ന്ന് അ​റി​ഞ്ഞ​തി​ന് ശേ​ഷം ആ​ളു​ക​ള്‍ ചി​ത്രം കാ​ണാ​ന്‍ ഉ​ണ്ടെ​ന്ന​തി​നാ​ലും സീ​നു​ക​ള്‍ ക​ട്ട് ചെ​യ്ത് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ക​യു​ണ്ടാ​യി.

ഈ ​ഡി​ലീ​റ്റ​ഡ് സീ​നി​നെ​ക്കു​റി​ച്ച് സി​ബി മ​ല​യി​ൽ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ ‘‘ലാ​ലി​ലേ​ക്ക് ആ ​വേ​ഷം എ​ത്തി എ​ന്ന​ത് തി​യ​റ്റ​റി​ൽ എ​ത്തു​ന്ന​ത് വ​രെ ഒ​ളി​പ്പി​ച്ച് വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ത് സ​ർ​പ്രൈ​സ് ആ​യി ഇ​രി​ക്ക​ട്ടെ എ​ന്ന് വെ​ച്ചു.

അ​ത് തി​യ​റ്റ​റി​ൽ വ​ലു​താ​യി സ്വീ​ക​രി​ക്ക​പ്പെ​ട്ടു. അ​തി​ൽ വേ​റെ ഒ​രു ര​ഹ​സ്യം ര​ണ്ട് സീ​നു​ക​ൾ ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു. മ​ഞ്ജു​വി​നെ താ​ലി കെ​ട്ടി​യ ശേ​ഷം ക​ൺ​വി​ൻ​സ് ചെ​യ്യു​ന്ന ഒ​രു സീ​ൻ ഉ​ണ്ടാ​യി​രു​ന്നു.

ലോ​ജി​ക്ക​ൽ ആ​യി ചി​ന്തി​ക്കു​മ്പോ​ൾ അ​യാ​ളെ ഇ​ത്ര​യും സ്നേ​ഹി​ച്ച ഒ​രാ​ൾ പെ​ട്ട​ന്ന് മ​ന​സ് മാ​റി മ​റ്റൊ​രാ​ളെ ക​ല്യാ​ണം ക​ഴി​ക്കു​ന്ന​ത് എ​ങ്ങ​നെ സീ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന് സം​ശ​യം വ​ന്നു. അ​തി​നെ​ക്കു​റി​ച്ച് പ​ത്ത് മി​നി​റ്റ് നീ​ള​മു​ള്ള ഒ​രു സീ​ൻ ആ​ണ് ഷൂ​ട്ട് ചെ​യ്ത​ത്. മ​ഞ്ജു​വി​നെ വീ​ട്ടു​കാ​ർ ക​ൺ​വി​ൻ​സ് ചെ​യ്യു​ന്ന​ത്. അ​തി​നി​ട​യി​ൽ മോ​ഹ​ൻ​ലാ​ൽ വീ​ണ്ടും വ​രു​ന്ന ഒ​രു സീ​ൻ ഉ​ണ്ടാ​യി​രു​ന്നു.

പ​ക്ഷേ തി​യ​റ്റ​റി​ൽ എ​ത്തി സി​യാ​ദ് ആ​ദ്യ ദി​നം സി​നി​മ ക​ണ്ട് ക​ഴി​ഞ്ഞു എ​ന്നെ വി​ളി​ച്ചി​ട്ട് പ​റ​ഞ്ഞു ആ ​സീ​നി​ന്‍റെ ആ​വ​ശ്യം ഇ​ല്ലെ​ന്ന്. ആ​ളു​ക​ൾ അ​സ്വ​സ്ഥ​ർ ആ​കു​ന്നു​ണ്ടെ​ന്ന്. കാ​ര​ണം ലാ​ലു മ​രി​ച്ചെ​ന്ന് ആ​ളു​ക​ൾ അ​റി​യു​മ്പോ​ൾ തി​യേ​റ്റ​റി​ൽ ഇ​രി​ക്കാ​ൻ ത​യ്യാ​റാ​കി​ല്ലെ​ന്ന്.

ഇ​തി​നി​ട​യി​ൽ അ​ത്ര​യും വ​ലി​യ സീ​ൻ നി​ൽ​ക്കി​ല്ലെ​ന്ന്. നി​ങ്ങ​ളു​ടെ തി​യേ​റ്റ​റി​ൽ മാ​ത്രം അ​തൊ​ന്ന് ക​ട്ട് ചെ​യ്ത നോ​ക്കി​യി​ട്ട് പ്ര​ശ്നം ഉ​ണ്ടെ​ങ്കി​ൽ പ​റ​യാ​ൻ പ​റ​ഞ്ഞു.​കാ​ര​ണം, ലാ​ലു താ​ലി​കെ​ട്ടി ബോ​ധം പോ​യ​തി​ന് ശേ​ഷം പി​ന്നെ കാ​ണി​ക്കു​ന്ന​ത് മ​ഞ്ജു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ചി​രി​ച്ചു നി​ൽ​ക്കു​ന്ന​താ​ണ്.

അ​തി​ൽ ജ​മ്പ് ക​ട്ട് ഫീ​ൽ ചെ​യ്യു​മെ​ന്ന് ക​രു​തി​യി​രു​ന്നു. പ​ക്ഷെ അ​തി​ന് ഒ​രു കു​ഴ​പ്പ​വും ഇ​ല്ലെ​ന്ന് സി​യാ​ദ് പ​റ​ഞ്ഞു. പു​തി​യ പ​തി​പ്പി​ൽ കൊ​ണ്ട് വ​രാ​ൻ ഞാ​ൻ ശ്ര​മി​ച്ചു. പ​ക്ഷെ ന​ല്ല നെ​ഗ​റ്റീ​വ് കി​ട്ടി​യി​ല്ല. അ​ല്ലെ​ങ്കി​ൽ അ​തൊ​രു സ​ർ​പ്രൈ​സ് ആ​യി ഈ ​സി​നി​മ​യി​ലേ​ക്ക് വ​ന്നേ​നെ.’’ സി​ബി മ​ല​യി​ലി​ന്‍റെ വാ​ക്കു​ക​ൾ.

Tags : Mohanlal Summer In Bethleham Manju Warrier Sureshgopi Jayaram

Recent News

Corehub Up