x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ന്‍റെ പു​ഞ്ചി​രി​യും കാ​രു​ണ്യ​വും...​സു​ചി​ത്ര​യ്ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ളു​മാ​യി മോ​ഹ​ൻ​ലാ​ൽ


Published: June 3, 2026 11:25 AM IST | Updated: June 3, 2026 11:25 AM IST

ഭാ​ര്യ സു​ചി​ത്ര​യ്ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ളു​മാ​യി മോ​ഹ​ൻ​ലാ​ൽ. മ​നോ​ഹ​ര​മാ​യ ഒ​രു കു​റി​പ്പി​നൊ​പ്പ​മാ​ണ് താ​രം സു​ചി​ത്ര​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

‘‘നി​ന്‍റെ പു​ഞ്ചി​രി​ക്കും ക​രു​ത്തി​നും കാ​രു​ണ്യ​ത്തി​നും, ഒ​പ്പം നി​ന്നെ നീ​യാ​ക്കി മാ​റ്റു​ന്ന ആ ​ചെ​റി​യ കാ​ര്യ​ങ്ങ​ൾ​ക്കും ഇ​താ എ​ന്‍റെ സ്നേ​ഹം. ജ​ന്മ​ദി​നാ​ശം​സ​ക​ൾ എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ളേ...''​എ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ച​ത്.

1988 ഏ​പ്രി​ൽ 28നാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും സു​ചി​ത്ര​യു​ടെ​യും വി​വാ​ഹം. പ്ര​ശ​സ്ത ത​മി​ഴ് ച​ല​ച്ചി​ത്ര നി​ർമാ​താ​വ് കെ. ​ബാ​ലാ​ജി​യു​ടെ മ​ക​ളാ​ണ് സു​ചി​ത്ര.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​യാ​യി​രു​ന്നു സു​ചി​ത്ര. ആ ഒരിഷ്ടമാണ് വിവാഹത്തിലെത്തിയത്.  മോ​ഹ​ൻ​ലാ​ലി​ന്‍റെ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളി​ലും നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പി​ന്നി​ലെ വ​ലി​യൊ​രു ക​രു​ത്താ​ണ്. 

Tags : mohanlal Suchitra birthday

Recent News

Corehub Up