ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജീത്തു ജോസഫ്
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഹെയ്ൽ മേരി എന്ന ചിത്രത്തെ പുകഴ്ത്തി സംവിധായകൻ ജീത്തു ജോസഫ്. വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഗംഭീരമായൊരു ത്രില്ലറാണ് ചിത്രമെന്ന് ജീത്തു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
വ്യാഴാഴ്ച പ്രദർശനത്തിനെത്തിയ ‘ഹെയിൽ മേരി’ക്ക് ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങളും സാങ്കേതിക മികവും ഇതിനോടകം ചർച്ചയായിട്ടുണ്ട്.
‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ‘ഹെയിൽ മേരി’ എത്തിയത്.
നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത ചിത്രം മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ നിർമാണ പങ്കാളികളാണ്.
Tags : jeethu joseph jeethu joseph movie Hail Mary Kunchakko Boban Suraj Venjaramoodu