x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ണ്ണു​ങ്ങ​ളെ പ​ഴി​ചാ​രു​ന്ന​താ​ണ് ന​മ്മു​ടെ രീ​തി: അ​നു​ഷ്‌​ക​യ്ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കോ​ഹ്‌​ലി


Published: March 30, 2026 03:00 PM IST | Updated: March 30, 2026 03:00 PM IST

വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ല്‍ ഭാ​ര്യ​യും ന​ടി​യു​മാ​യ അ​നു​ഷ്‌​ക ശ​ര്‍​മ​യെ വേ​ട്ട​യാ​ടു​ന്ന​വ​ര്‍​ക്കെ​തി​രേ താ​രം മു​ന്‍​പ് ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​കു​ന്നു.

2017-ല്‍ ​വി​വാ​ഹി​ത​രാ​യ​ത് മു​ത​ല്‍ പ​ല​പ്പോ​ഴും അ​നു​ഷ്‌​ക സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​കാ​റു​ണ്ട്. അ​ടു​ത്തി​ടെ, മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വും ന​ട​നു​മാ​യ യോ​ഗ്‌​രാ​ജ് സിം​ഗ് ന​ട​ത്തി​യ ലിം​ഗ​വി​വേ​ച​ന​പ​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ഹ്‌​ലി​യു​ടെ പ​ഴ​യ വാ​ക്കു​ക​ള്‍ പ്ര​സ​ക്ത​മാ​കു​ന്ന​ത്.

2015 ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ലി​ല്‍ താ​ന്‍ നേ​ര​ത്തെ പു​റ​ത്താ​യ​പ്പോ​ള്‍ ഗാ​ല​റി​യി​ല്‍ ക​ളി കാ​ണാ​നി​രു​ന്ന അ​നു​ഷ്‌​ക​യെ ശ​കു​ന​പ്പി​ഴ- എ​ന്നു വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച​തി​നെ​ക്കു​റി​ച്ച് കോ​ഹ്‌​ലി തു​റ​ന്നു​പ​റ​ഞ്ഞു:

എ​ന്തു​കൊ​ണ്ടെ​ന്ന​റി​യി​ല്ല, ന​മ്മു​ടെ നാ​ട്ടി​ലെ ആ​ളു​ക​ള്‍​ക്ക് സ്ത്രീ​ക​ളെ പ​ഴി​ചാ​രു​ന്ന​തി​ല്‍ വ​ലി​യ താ​ത്പ​ര്യ​മാ​ണ്. ക​ളി​യി​ല്‍ യാ​തൊ​രു പ​ങ്കു​മി​ല്ലാ​ത്ത, ത​ന്‍റെ ഭ​ര്‍​ത്താ​വി​നെ​യും രാ​ജ്യ​ത്തെ​യും പി​ന്തു​ണ​യ്ക്കാ​ന്‍ എ​ത്തി​യ ഒ​രാ​ള്‍ തോ​ല്‍​വി​ക്ക് കാ​ര​ണ​മാ​യി എ​ന്ന് പ​റ​യു​ന്ന​ത് വി​ചി​ത്ര​മാ​ണ്..!

ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്നും അ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

യോ​ഗ്‌​രാ​ജ് സിം​ഗ് ഉ​യ​ര്‍​ത്തി​യ വി​വാ​ദം

ക്രി​ക്ക​റ്റ് താ​രം യു​വ​രാ​ജ് സിം​ഗി​ന്‍റെ പി​താ​വ് യോ​ഗ്‌​രാ​ജ് സിം​ഗ് അ​ടു​ത്തി​ടെ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് ഈ ​ച​ര്‍​ച്ച​ക​ള്‍​ക്ക് വീ​ണ്ടും തി​രി​കൊ​ളു​ത്തി​യ​ത്. കാ​യി​ക​താ​ര​ങ്ങ​ള്‍ നേ​ര​ത്തെ വി​ര​മി​ക്കു​ന്ന​തി​നു കാ​ര​ണം അ​വ​രു​ടെ ഭാ​ര്യ​മാ​രും കു​ട്ടി​ക​ളു​മാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം.

മു​പ്പ​ത് വ​യ​സു ക​ഴി​ഞ്ഞാ​ല്‍ സ്ത്രീ​ക​ള്‍​ക്ക് രൂ​പ​ഭം​ഗി ന​ഷ്ട​പ്പെ​ടു​മെ​ന്നും, കു​ടും​ബം നോ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ഭാ​ര്യ​മാ​ര്‍ താ​ര​ങ്ങ​ളെ വി​ര​മി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ച​ത്. രോ​ഹി​ത് ശ​ര്‍​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും വി​ര​മി​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ടും​ബ​വും കു​ട്ടി​ക​ളെ വ​ള​ര്‍​ത്തു​ന്ന​തും സ്ത്രീ​ക​ളു​ടെ മ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന ചി​ന്താ​ഗ​തി​യാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്. ഒ​രു കാ​യി​ക​താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ ഉ​യ​ര്‍​ച്ച​താ​ഴ്ച​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളെ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തി​ലെ അ​നീ​തി​യാ​ണ് കോ​ഹ്‌​ലി​യു​ടെ വാ​ക്കു​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

പു​രു​ഷ​ന്മാ​രു​ടെ പ​രാ​ജ​യ​ങ്ങ​ള്‍​ക്കു സ്ത്രീ​ക​ളെ ബ​ലി​യാ​ടാ​ക്കു​ന്ന സ​മൂ​ഹ​ത്തി​ലെ ഇ​ര​ട്ട​ത്താ​പ്പി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് കോ​ഹ്‌​ലി​യു​ടേ​ത്.

Tags : anushka sharma virat kohli

Recent News

Corehub Up