ഇരട്ടക്കുട്ടികൾക്ക് പേരിട്ട് രാം ചരണും ഭാര്യ ഉപാസനയും. ആൺകുഞ്ഞിന് ശിവറാം എന്നും പെൺകുഞ്ഞിന് അൻവീര ദേവി എന്നുമാണ് പേര് നൽകിയിരിക്കുന്നത്. ജനുവരി 31-നാണ് ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നത്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വലിയ ചടങ്ങ് ആയാണ് പേരിടൽ സംഘടിപ്പിച്ചത്.
രണ്ട് പെൺമക്കളും മകനും തങ്ങളുടെ ജീവിതത്തിൽ എത്തിയത് വലിയൊരു അനുഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ സ്ത്രീകളാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും താരം കൂട്ടിച്ചേർത്തു.
2023 ജൂൺ 20 ന് ആണ് രാം ചരൺ- ഉപാസന ദമ്പതികളുടെ ആദ്യ കുട്ടിയായ ക്ലിൻ കാര കൊനിഡെല ജനിച്ചത്.
Tags : Ram Charan Upasanana