വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളെത്തുടർന്ന് സൈബർ ആക്രമണം നേരിടുന്ന നടൻമാരിലൊരാളാണ് രവി മോഹൻ. മുൻഭാര്യയിൽ നിന്നും താൻ നേരിട്ട മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങളെക്കുറിച്ച് താരം മുൻപൊരിക്കൽ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നെങ്കിലും യഥാർഥത്തിൽ പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകളെന്നും രവി പറയുന്നു.
ഒരു റിസോർട്ടിൽ സമാധാനപരമായി സമയം ചെലവഴിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയെന്നോണം താരം മനസ് തുറന്നത്.
"ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്.
സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും എന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളിൽ തന്നെ വയ്ക്കുക. ഞാൻ എന്റെ വഴിക്ക് പോവുകയാണ്.’’–രവി മോഹൻ കുറിച്ചു.
ആർതിയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള രവി മോഹന്റെ ബന്ധം വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളെന്നും താരം വിശേഷിപ്പിക്കുന്ന കെനിഷ ഇപ്പോൾ രവിയുടെ പുതിയ പ്രൊഡക്ഷൻ ഹൗസിന്റെ പങ്കാളി കൂടിയാണ്.
Tags : Ravi Mohan movie news malayalam movie