നടി ഷംന കാസിം വീണ്ടും അമ്മയായി. പെൺകുഞ്ഞിനാണ് ഷംന ഇന്ന് പുലർച്ചെ ജന്മം നൽകിയത്. ഭർത്താവ് ഷാനിദ് ആസിഫ് അലിയാണ് സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്. ഷംനയുടെ ആദ്യത്തെ കുഞ്ഞ് ആൺകുട്ടിയാണ്.
‘‘അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4:25ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്നേഹ നിധിയായ സഹോദരിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച ഒരു വലിയ അനുഗ്രഹമാണിത്. സുഖ പ്രവസമായിരുന്നു.
അല്ലാഹു നമ്മുടെ കുഞ്ഞിനെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ. ഡോ. സഫ ഫാത്തിമയ്ക്കും ലേബർ റൂമിലും ഞങ്ങൾക്കൊപ്പം നിന്ന എല്ലാ നഴ്സുമാർക്കും ഹോസ്പിറ്റലിലെ ടീമിനും നന്ദി അറിയിക്കുന്നു. പ്രാർഥനയിൽ ഞങ്ങളെയും ചേർത്തുനിർത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേകം നന്ദി.”ഭർത്താവ് ഷാനിദിന്റെ വാക്കുകള്‍.
2023 ഏപ്രില്‍ നാലിന് ആയിരുന്നു ഷംന കാസിമിനും ഷാനിദിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്.
ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. ദുബായിൽ വച്ച് 2022 ലായിരുന്നു ഇവരുടെ വിവാഹം.
Tags : Shamna Kasim movie news malayalam movie