നാഷ്ണൽ ക്രഷായി മാറിയ ഗിരിജ ഓക്കിനോട് നടി കങ്കണ റണൗട്ട് നടത്തിയ രസകരമായൊരു അഭ്യർഥനയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കങ്കണയ്ക്കൊപ്പം ഗിരിജയെത്തുന്ന ‘ഭാരത് ഭാഗ്യ വിധാത’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് കങ്കണയുടെ ആ അഭ്യർഥന.
നാഷനൽ ക്രഷ് എന്ന ടാഗ്ലൈനിൽ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഗിരിജ തന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള ചർച്ചകൾ അപ്രസക്തമാണെന്നും അതു നേടാൻ താനൊന്നും ചെയ്തിട്ടില്ലെന്നും തുറന്നടിച്ചു. ‘എങ്കിൽ ഈ സൗന്ദര്യം നമ്മുടെ സിനിമയുടെ പ്രമോഷനായി ഉപയോഗിച്ചു കൂടെ’ എന്നായിരുന്നു കങ്കണയുടെ മറുചോദ്യം.
കഴിഞ്ഞ വർഷം ഒരു യൂട്യൂബ് ചാനലിനു നടി നൽകിയ അഭിമുഖത്തിലെ ഗിരിജയുടെ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിമനോഹരിയായി നീല സാരിയിൽ സ്ലീവ്ലെസ് ബ്ലൗസിലുമുള്ള ഗിരിജയുടെ ചിത്രവും ഇതിനൊപ്പം വൈറലായതോടെ, ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായി ഗിരിജ മാറി.
വെബ് സീരീസായ 'തെറാപ്പി ഷെറാപ്പി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ ഗിരിജയുടെ അഭിമുഖം.
രാജ്യം മുഴുവൻ ചർച്ചയായ ആ വിഷയം ‘ഭാരത് ഭാഗ്യ വിധാത’ സിനിമയുടെ പ്രമോഷന് ഇടയിലും പരാമർശിക്കപ്പെട്ടു. അന്നത്തെ നീല സാരിയുമായി ബന്ധപ്പെട്ട കാര്യമെന്താണെന്നായിരുന്നു കങ്കണയുടെ ചോദ്യം.
സമൂഹമാധ്യമത്തിൽ വൈറലായതിന് പിന്നാലെ ലഭിച്ച ‘നാഷണൽ ക്രഷ്’ എന്ന പദവിയിൽ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഗിരിജ ഓക്കിന്റെ മറുപടി.
ആ അഭിമുഖം വൈറലായതിനു പിന്നിൽ ഒരു യുക്തിയുമില്ലെന്നും തന്റെ ലുക്കിനെ പറ്റി നിരവധി പേർ തുടർച്ചയായി കമന്റുകളിട്ടുവെന്നും അവർ പറഞ്ഞു. ഒടുക്കം അത് എന്റെ നേട്ടമല്ലെന്നും ആ പ്രശംസകളെല്ലാം എന്റെ ജീനുകൾക്ക് ഉളളതാണെന്നും തിരിച്ചറിഞ്ഞെന്നും ഗിരിജ ഓക്ക് പറഞ്ഞു.
ഈ സൗന്ദര്യം നേടാൻ ഞാൻ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഗിരിജയുടെ മറുപടി. എങ്കിൽ പിന്നെ, ആ സൗന്ദര്യം സിനിമയുടെ പ്രമോഷനായി ഉപയോഗിച്ചുകൂടെ എന്നായി കങ്കണയുടെ രസകരമായ ചോദ്യം.
രണ്ടുപതിറ്റാണ്ടോളമായി ഹിന്ദി – മറാഠി സിനിമകളിൽ സജീവമാണ് 37-കാരിയായ ഗിരിജാ ഓക്ക് ഗൊഡ്ബോലെ. ബോളിവുഡിൽ ആമിർ ഖാന്റെ 'താരെ സമീൻപർ', ഷാരൂഖ് ഖാന്റെ 'ജവാൻ' തുടങ്ങിയ ചിത്രത്തിലും ഗിരിജ ഓക്ക് വേഷമിട്ടിട്ടുണ്ട്.
മറാഠി നടൻ ഗിരീഷ് ഓക്കിന്റെ മകളാണ് ഗിരിജ. ‘ഭാരത് ഭാഗ്യ വിധാത’ എന്ന മനോജ് തപാഡിയയുടെ ചിത്രത്തിലാണ് കങ്കണയും ഗിരിജ ഓക്കും ഒരുമിച്ച് എത്തുന്നത്. ജൂൺ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Tags : Kangana Ranaut Girija Oak