x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൽക്കത്തയിൽ ആർജി കർ ആശുപത്രി ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം


Published: March 21, 2026 12:25 AM IST | Updated: March 21, 2026 12:25 AM IST

കോ​​​ൽ​​​ക്ക​​​ത്ത: വ​​​ട​​​ക്ക​​​ൻ​ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ആ​​​ർ​​​ജി ക​​​ർ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ളജിലെ ലി​​​ഫ്റ്റി​​​ൽ കു​​​ടു​​​ങ്ങി ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. കോ​​​ൽ​​​ക്ക​​​ത്ത സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​രൂ​​​പ് ബ​​​ന്ദോ​​​പാ​​​ധ്യാ​​​യ (40)-ആ​​​ണ് വെ​​​ള്ളി​​​യാ​​​ഴ്ച മ​​​രി​​​ച്ച​​​ത്.

ട്രൊ​​​മാ​​​കെ​​​യ​​​റി​​​ൽ നാ​​​ലു​​​വ​​​യ​​​സു​​​കാ​​​ര​​​നാ​​​യ മ​​​ക​​ന്‍റെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഭാ​​​ര്യ​​​യ്‌​​​ക്കൊ​​​പ്പം എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​ദ്ദേ​​ഹം. അ​​​ഞ്ചാം നി​​​ല​​​യി​​​ലു​​​ള്ള ട്രോ​​​മാ​​​കെ​​​യ​​​റി​​​ൽ ഭാ​​​ര്യ​​​യെ​​​യും മ​​​ക​​​നെ​​​യും കൊ​​​ണ്ടാ​​​ക്കി​​​യ​​​തി​​​നു​​ശേ​​​ഷം ഇ​​​യാ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ലി​​​ഫ്റ്റി​​​ലാ​​​ണ് കു​​​ടു​​​ങ്ങി​​​യ​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രെ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തെ​​​ത്തി. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ ആ​​​സൂ​​​ത്രി​​​ത കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണി​​​തെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​വും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ലെ അ​​​ഴി​​​മ​​​തി​​​യു​​​ടെ ഉ​​​ത്ത​​​മ​​​ദൃ​​​ഷ്ടാ​​​ന്ത​​​മാ​​​ണി​​​ത്.

ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ​​കൂ​​​ടി ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി മ​​മ​​ത ബാ​​​ന​​​ർ​​​ജി, ആ​​​രോ​​​ഗ്യ​​​സെ​​​ക്ര​​​ട്ട​​​റി നാ​​​രാ​​​യ​​​ൺ സ്വ​​​രൂ​​​പ് നി​​​ഗം, ആ​​​ശൂ​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് എ​​​ന്നി​​​വ​​​രാ​​​ണു മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

അ​​​തേ​​​സ​​​മ​​​യം, അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ക്കാ​​​യി ഒ​​​ഴി​​​ച്ചി​​​ട്ടി​​​രു​​​ന്ന ലി​​​ഫ്റ്റാ​​​ണ് യു​​​വാ​​​വ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നും ഇ​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ മാധ്യമങളോട്പ​​​റ​​​ഞ്ഞു.

നി​​​യ​​​മ​​​സ​​​ഭാ തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ ഇ​​​തി​​​നോ​​​ട​​​കം സം​​​ഭ​​​വം രാ​​​ഷ്ട്രീ​​​യ വി​​​വാ​​​ദ​​​ത്തി​​നു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്.

Tags : RG Kar Hospital Kolkata Lift tragic end death

Recent News

Corehub Up