x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് മ​ര​ണം, 47 പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 20, 2026 03:41 PM IST | Updated: November 20, 2026 03:45 PM IST

അപകടത്തിൽപ്പെട്ട ബസ്

ഗാ​ന്ധി​ന​ഗ​ർ: വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി യാ​ത്ര തി​രി​ച്ച ബ​സ് ടാ​ങ്ക​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും 47 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഗു​ജ​റാ​ത്തി​ലെ ഭ​റൂ​ച്ച് ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഡ​ൽ​ഹി-​മും​ബൈ എ​ക്‌​സ്പ്ര​സ് വേ​യി​ൽ വെ​ള്ളി​യാ​ഴ്‌​ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

രാ​ജ്കോ​ട്ട് ജി​ല്ല​യി​ലെ ധോ​രാ​ജി​യി​ൽ നി​ന്നും സൂ​റ​റ്റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 49 യാ​ത്ര​ക്കാ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ടാ​ങ്ക​റി​ന്‍റെ പി​ന്നി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് പൊ​ലി​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ക്കാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഏ​റെ പ​ണി​പ്പെ​ടേ​ണ്ടി വ​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നിസ​ര​മാ​യി പ​രി​ക്കേ​റ്റ പ​ല​രെ​യും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ട്ട​യ​ച്ചു. മ​രി​ച്ച​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എ​ക്‌​സ്പ്ര​സ് വേ​യി​ൽ കു​റ​ച്ചു​നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​റ്റി ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി. ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണോ അ​തോ ടാ​ങ്ക​ർ പെ​ട്ടെ​ന്ന് വേ​ഗം കു​റ​ച്ച​താ​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Accident Bus Tanker Dead

Recent News

Corehub Up