ഗോഹട്ടി: ആസാമില് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോള് ബിജെപി 40 സീറ്റുകളില് മുന്നില്. കോണ്ഗ്രസിന് 14 സീറ്റുകളില് മാത്രമാണ് ലീഡുള്ളത്. എഐയുഡിഎഫ് ഒരു സീറ്റില് ലീഡ് ചെയ്യുന്നുണ്ട്.
ആകെ 126 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പിൽ 64 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഹാട്രിക് വിജയം സ്വപ്നം കണ്ടുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Tags : Assam election Bjp