ബംഗളൂരു: ബംഗളൂരുവിലെ നായന്ദഹള്ളിയിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരി ഫ്ലാറ്റിന്റെ ഒന്നാം നിലയിൽ നിന്ന് വീണു. ഫ്ലാറ്റിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പ്രധാന വാതിലിലൂടെ പുറത്തിറങ്ങി വരാന്തയിലെത്തി.
അവിടെയുണ്ടായിരുന്ന കസേരയിൽ കയറി ഗ്രില്ലിലൂടെ പുറത്തേയ്ക്ക് നോക്കുന്നതിനിടെ റോഡിലേയ്ക്ക് തെന്നി വീഴുകയായിരുന്നു. കണ്ടുനിന്ന സമീപവാസികൾ ഉടൻ തന്നെ അടുക്കളയിൽ ജോലിയിലായിരുന്ന കുഞ്ഞിന്റെ മാതാവിനെ വിവരം അറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Tags : Baby fall first floor