ഗോഹട്ടി: ബംഗ്ലാദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന മൗലികവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ആസാമിലും ത്രിപുരയിലുമായി 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കേന്ദ്ര ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പെഷൽ ടാസ്ക് ഫോഴ്സാണ് (എസ്ടിഎഫ്) അറസ്റ്റ് നടത്തിയത്.
അറസ്റ്റിലായവർ ഇമാം മഹ്മുദർ കാഫിലയുമായി (ഐഎംകെ) ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് എസ്ടിഎഫ് പറഞ്ഞു. പത്ത് പേരെ ആസാമിൽനിന്നും ഒരാളെ ത്രിപുരയിൽനിന്നുമാണ് പിടികൂടിയത്.
Tags : Bangladesh ties Assam Tripura arrested Police STF