കമൽജീത് സെഹ്റാവത്ത്, യോഗേന്ദർ ചന്ദോലിയ, രാംവീർ സിംഗ് ബിധുരി
ന്യൂഡൽഹി: സിക്ക് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് സജ്ജൻകുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ മൂന്ന് ബിജെപി എംപിമാർക്കു നേതൃത്വത്തിന്റെ ശാസന.
സജ്ജൻകുമാറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കുകയും അനുശോചനമറിയിക്കുകയും ചെയ്ത ഡൽഹിയിൽനിന്നുള്ള എംപിമാരായ രാംവീർ സിംഗ് ബിധുരി, യോഗേന്ദർ ചന്ദോലിയ, കമൽജീത് സെഹ്റാവത്ത് എന്നിവരെയാണു പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ വിളിച്ചുവരുത്തി അതൃപ്തി പ്രകടിപ്പിച്ചത്.
1984ലെ സിക്ക് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്ന സജ്ജൻകുമാറിന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കളടക്കം ശ്രദ്ധാപൂർവമായ പ്രതികരണങ്ങൾ നടത്തുമ്പോഴാണ് ബിജെപി എംപിമാർ അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിച്ചത്.
മൂന്ന് എംപിമാരും പാർട്ടി പ്രവർത്തകരെന്ന നിലയിലല്ല, വ്യക്തിപരമായ നിലയിലാണു സജ്ജൻകുമാറിന്റെ വീട്ടിൽ പോയതെന്നായിരുന്നു ബിജെപി വക്താവ് ആർ.പി. സിംഗ് പ്രതികരിച്ചത്.
Tags : BJP Reprimanded Visiting SajjanKumarFamily Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash