x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​ദി​യു​ടെ തേ​രോ​ട്ട​ത്തി​നു ബി​ജെ​പി​യു​ടെ ചെ​ക്ക്


Published: May 5, 2026 01:55 AM IST | Updated: May 5, 2026 01:55 AM IST

ബം​​​​​ഗാ​​​​​ളി​​​​​നെ ഒ​​​ന്ന​​​ര പ​​​​​തി​​​​​റ്റാ​​​​​ണ്ട് അ​​​​​ട​​​​​ക്കി​​​​​ഭ​​​​​രി​​​​​ച്ച തീ​​​​​പ്പൊ​​​​​രി നേ​​​​​താ​​​​​വ് മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി​​​​​യു​​​​​ടെ​​​​​യും തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ​​​​​യും തേ​​​​​രോ​​​​​ട്ട​​​​​ത്തി​​​​​ന് ബി​​​​​ജെ​​​​​പി ക​​​​​ടി​​​​​ഞ്ഞാ​​​​​ണി​​​​​ട്ട​​​​​തു വ്യ​​​​​ക്ത​​​​​മാ​​​​​യ ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ. ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ​​​​​വും കോ​​​​​ൺ​​​​​ഗ്ര​​​​​സും ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​യ​​​​​പ്പോ​​​​​ൾ പ​​​​​തി​​​​​യെ​​​​​പ്പ​​​​​തി​​​​​യെ മ​​​​​മ​​​​​ത​​​​​യെ നേ​​​​​രി​​​​​ടാ​​​​​നു​​​​​ള്ള ദൗ​​​​​ത്യം ബി​​​​​ജെ​​​​​പി ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

2021ൽ ​​​​​ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ദൗ​​​​​ത്യം ഏ​​​​​റെ​​​​​ക്കു​​​​​റെ വി​​​​​ജ​​​​​യി​​​​​ച്ചെ​​​​​ങ്കി​​​​​ലും ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ട​​​​​ടു​​​​​ത്തി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ ഇ​​​​​ക്കു​​​​​റി ല​​​​​ക്ഷ്യം സ​​​​​ഫ​​​​​ല​​​​​മാ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഡ​​​​​ൽ​​​​​ഹി​​​​​യു​​​​​മാ​​​​​യി വ​​​​​ഴ​​​​​ക്കി​​​​​ടു​​​​​ക​​​​​യെ​​​​​ന്ന​​​​​ത് വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ബം​​​​​ഗാ​​​​​ൾ ഭ​​​​​ര​​​​​ണ​​​​​രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ന്‍റെ ശീ​​​​​ല​​​​​മാ​​​​​ണ്. ബു​​​​​ദ്ധ​​​​​ദേ​​​​​വ് ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന​​​​​വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​തു കു​​​​​റ​​​​​ഞ്ഞെ​​​​​ങ്കി​​​​​ൽ മ​​​​​മ​​​​​ത അ​​​​​തി​​​​​ന്‍റെ തീ​​​​​വ്ര​​​​​ത കൂ​​​​​ട്ടാ​​​​​നാ​​​​​ണു ശ്ര​​​​​മി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. ഇ​​​​​തി​​​​​നു​​​​​കൂ​​​​​ടി​​​​​യാ​​​​​ണ് ബി​​​​​ജെ​​​​​പി ത​​​​​ട​​​​​യി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

മ​​​​​മ​​​​​ത ബാ​​​​​ന​​​​​ര്‍​ജി​​​​​യു​​​​​ടെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വെ​​​​​ല്ലു​​​​​വി​​​​​ളി നി​​​​​റ​​​​​ഞ്ഞ​​​​​തും എ​​​​​ന്നാ​​​​​ല്‍ തി​​​​​ള​​​​​ക്ക​​​​​മാ​​​​​ര്‍​ന്ന​​​​​തു​​​​​മാ​​​​​യ വി​​​​​ജ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു 2021ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലേ​​​​​ത്. ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​യും വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളെ​​​​​യും അ​​​​​തി​​​​​ജീ​​​​​വി​​​​​ച്ച് 294 അം​​​​​ഗ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ 215ല​​​​​ധി​​​​​കം സീ​​​​​റ്റു​​​​​ക​​​​​ള്‍ നേ​​​​​ടി​​​​​യാ​​​​​ണ് തൃ​​​​​ണ​​​​​മൂ​​​​​ല്‍ കോ​​​​​ണ്‍​ഗ്ര​​​​​സ് മൂ​​​​​ന്നാം ത​​​​​വ​​​​​ണ​​​​​യും അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. കാ​​​​​ലി​​​​​നു പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​ട്ടും വീ​​​​​ല്‍​ചെ​​​​​യ​​​​​റി​​​​​ലി​​​​​രു​​​​​ന്ന് സം​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​ട​​​​​നീ​​​​​ളം അ​​​​​വ​​​​​ര്‍ ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​ചാ​​​​​ര​​​​​ണം വോ​​​​​ട്ട​​​​​ര്‍​മാ​​​​​ര്‍​ക്കി​​​​​ട​​​​​യി​​​​​ല്‍ വ​​​​​ലി​​​​​യ ച​​​​​ര്‍​ച്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ന്‍റെ പ​​​​​ത​​​​​ന​​​​​വും മ​​​​​മ​​​​​ത​​​​​യു​​​​​ടെ രം​​​​​ഗ​​​​​പ്ര​​​​​വേ​​​​​ശ​​​​​വും

ഇ​​​​​ന്ദി​​​​​രാ​​​​​ഗാ​​​​​ന്ധി​​​​​ക്ക് നെ​​​​​ഹ്റു​​​​​വും ജ​​​​​യ​​​​​ല​​​​​ളി​​​​​ത​​​​​യ്ക്ക് എം​​​​​ജി​​​​​ആ​​​​​റും മാ​​​​​യാ​​​​​വ​​​​​തി​​​​​ക്ക് കാ​​​​​ൻ​​​​​ഷി റാ​​​​​മു​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ മ​​​​​മ​​​​​ത ബാ​​​​​ന​​​​​ർ​​​​​ജി​​​​​യു​​​​​ടെ വി​​​​​ജ​​​​​യ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ൽ സ്ത്രീ​​​​​യോ പു​​​​​രു​​​​​ഷ​​​​​നോ ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. സാ​​​​​മാ​​​​​ന്യ​​​​​ബു​​​​​ദ്ധി​​​​​യും അ​​​​​തി​​​​​നൊ​​​​​ത്ത ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളു​​​​​മാ​​​​​ണ് അ​​​​​വ​​​​​രെ ന​​​​​യി​​​​​ച്ച​​​​​ത്.

സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം 33 വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലി​​​​​രു​​​​​ന്ന ബം​​​​​ഗാ​​​​​ളി​​​​​ൽ എ​​​​​ന്നാ​​​​​ൽ അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​ക്കാ​​​ല​​​ത്ത് ആ ​​​​​പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ ശ​​​​​ക്തി ക്ഷ‍​യി​​​​​ച്ചു. ഇ​​​​​തു മു​​​​​ത​​​​​ലെ​​​​​ടു​​​​​ത്ത് ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷം ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലേ​​​​​റി. ആ ​​​​​ഭ​​​​​ര​​​​​ണം 34 വ​​​​​ർ​​​​​ഷം നീ​​​​​ണ്ടു. പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന​​​​​താ​​​​​ണ് ഭ​​​​​ര​​​​​ണം അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി 34 വ​​​​​ർ​​​​​ഷം നീ​​​​​ണ്ട​​​​​തി​​​​​ന് ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റു​​​​​കാ​​​​​രും പ​​​​​റ​​​​​യു​​​​​ന്ന പ്ര​​​​​ധാ​​​​​ന കാ​​​​​ര​​​​​ണം. പി​​​​​ള​​​​​ർ​​​​​പ്പി​​​​​നു​​​​​ശേ​​​​​ഷം അ​​​​​വ​​​​​ശേ​​​​​ഷി​​​​​ച്ച കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ലാ​​​​​ണ് മ​​​​​മ​​​​​ത വ​​​​​ള​​​​​ർ​​​​​ന്ന​​​​​ത്.

മ​​​​​ഹി​​​​​ളാ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ​​​​​യും യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ​​​​​യു​​​​​മൊ​​​​​ക്കെ നേ​​​​​താ​​​​​വാ​​​​​യി. 1984ൽ ​​​​​ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ സി​​​​​പി​​​​​എ​​​​​മ്മി​​​​​ന്‍റെ മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വ് സോ​​​​​മ​​​​​നാ​​​​​ഥ് ചാ​​​​​റ്റ​​​​​ർ​​​​​ജി​​​​​യെ​​​​​യാ​​​​​ണ് തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​ത്. അ​​​​​ടു​​​​​ത്ത തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ തോ​​​​​റ്റെ​​​​​ങ്കി​​​​​ലും തു​​​​​ട​​​​​ർ​​​​​ന്ന​​​​​ങ്ങോ​​​​​ട്ട് മ​​​​​മ​​​​​ത ബം​​​​​ഗാ​​​​​ൾ നേ​​​​​താ​​​​​വാ​​​​​യി കോ​​​​​ൽ​​​​​ക്ക​​​​​ത്ത സൗ​​​​​ത്തി​​​​​ൽ സ്ഥാ​​​​​ന​​​​​മു​​​​​റ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. തു​​​​​ട​​​​​ർച്ച​​​​​യാ​​​​​യി അ​​​​​ഞ്ചു​​​​​ ത​​​​​വ​​​​​ണ ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു വി​​​​​ജ​​​​​യി​​​​​ച്ച് 2011ൽ ​​​​​ലോ​​​​​ക്സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യി​​​​​രി​​​​​ക്കേയാ​​​​​ണ് ആ​​​​​ദ്യ​​​​​മാ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​കു​​​​​ന്ന​​​​​ത്. തു​​​​​ട​​​​​ർ​​​​​ന്നി​​​​​ങ്ങോ​​​​​ട്ട് തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി മൂ​​​​​ന്നു ത​​​​​വ​​​​​ണ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി.

കോ​​​​​ൺ​​​​​ഗ്ര​​​​​സ് വി​​​​​ട്ട് തൃ​​​​​ണ​​​​​മൂ​​​​​ൽ രൂ​​​​​പ​​​​​വ​​​​​ത്ക​​​​​ര​​​​​ണം

1997 ഓ​​​​​ഗ​​​​​സ്റ്റി​​​​​ലാ​​​​​ണ് ബം​​​​​ഗാ​​​​​ൾ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ൽ മ​​​​​മ​​​​​ത ക​​​​​ലാ​​​​​പം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത്. കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ൽ നി​​​​​ശ്ച​​​​​യി​​​​​ച്ച എ​​​​​ഐ​​​​​സി​​​​​സി പ്ലീ​​​​​ന​​​​​റി സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തെ​​​​​പ്പോ​​​​​ലും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കി​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. സോ​​​​​ണി​​​​​യ ഗാ​​​​​ന്ധി​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പ്ര​​​​​വേ​​​​​ശ​​​​​ത്തി​​​​​നു നി​​​​​ശ്ച​​​​​യി​​​​​ച്ച വേ​​​​​ദി​​​​​യെ​​​​​ന്ന പ്രാ​​​​​ധാ​​​​​ന്യ​​​​​വു​​​​​മു​​​​​ള്ള​​​​​താ​​​​​യി​​​​​രു​​​​​ന്നു പ്ലീ​​​​​ന​​​​​റി. ഇ​​​​​ന്ദി​​​​​ര​​​​​യും രാ​​​​​ജീ​​​​​വു​​​​​മി​​​​​ല്ലാ​​​​​ത്ത കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ൽ എ​​​​​ന്തു​​​​​ണ്ടെ​​​​​ന്ന ചോ​​​​​ദ്യ​​​​​മെ​​​​​റി​​​​​ഞ്ഞ് മ​​​​​മ​​​​​ത കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ബ്രി​​​​​ഗേ​​​​​ഡ് ഗ്രൗ​​​​​ണ്ടി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ റാ​​​​​ലി​​​​​യി​​​​​ൽ മൂ​​​​​ന്നു ല​​​​​ക്ഷം പേ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ക​​​​​മ്മി​​​​​റ്റി (ടി​​​​​സി​​​​​സി) എ​​​​​ന്നൊ​​​​​രു സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​ണ് മ​​​​​മ​​​​​ത അ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. 1998 ജ​​​​​നു​​​​​വ​​​​​രി മു​​​​​ത​​​​​ൽ അ​​​​​ത് അ​​​​​ഖി​​​​​ലേ​​​​​ന്ത്യാ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സാ​​​​​യി. തു​​​​​ട​​​​​ർ​​​​​ന്ന് ബം​​​​​ഗാ​​​​​ളി​​​​​ലെ ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ സ​​​​​ര്‍​ക്കാ​​​​​രി​​​​​നെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള പോ​​​​​രാ​​​​​ട്ടം ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ര്‍​ഷ​​​​​ക​​​​​ര്‍​ക്കാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളാ​​​​​ണ് അ​​​​​വ​​​​​രെ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രു​​​​​ടെ ‘ദീ​​​​​ദി’​​​​​യാ​​​​​ക്കി മാ​​​​​റ്റി​​​​​യ​​​​​ത്. ഈ ​​​​​ജ​​​​​ന​​​​​പി​​​​​ന്തു​​​​​ണ​​​​​യു​​​​​ടെ ക​​​​​രു​​​​​ത്തി​​​​​ല്‍ 2011ല്‍ ​​​​​പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ളി​​​​​ലെ 34 വ​​​​​ര്‍​ഷം നീ​​​​​ണ്ടു​​​​​നി​​​​​ന്ന ഇ​​​​​ട​​​​​തു​​​​​ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് അ​​​​​ന്ത്യം കു​​​​​റി​​​​​ച്ച് മ​​​​​മ​​​​​ത ബാ​​​​​ന​​​​​ര്‍​ജി ആ​​​​​ദ്യ​​​​​മാ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​റ്റു. ബം​​​​​ഗാ​​​​​ളി​​​​​ലെ ആ​​​​​ദ്യ വ​​​​​നി​​​​​താ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എ​​​​​ന്ന​​​​​ നേ​​​​​ട്ട​​​​​വും ഇ​​​​​തോ​​​​​ടെ അ​​​​​വ​​​​​ര്‍​ക്കു സ്വ​​​​​ന്ത​​​​​മാ​​​​​യി.

ആ​​​​​ഞ്ഞ​​​​​ടി​​​​​ച്ച് ഭ​​​​​ര​​​​​ണ​​​​​വി​​​​​രു​​​​​ദ്ധ വി​​​​​കാ​​​​​രം

ക​​​​​ന്യാ​​​​​ശ്രീ, ല​​​​​ക്ഷ്മീ ഭ​​​​​ണ്ഡാ​​​​​ര്‍ തു​​​​​ട​​​​​ങ്ങി​​​​​യ ജ​​​​​ന​​​​​പ്രി​​​​​യ ക്ഷേ​​​​​മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍ സ്ത്രീ​​​​​വോ​​​​​ട്ട​​​​​ര്‍​മാ​​​​​രെ വ​​​​​ലി​​​​​യ രീ​​​​​തി​​​​​യി​​​​​ല്‍ ആ​​​​​ക​​​​​ര്‍​ഷി​​​​​ച്ച​​​​​താ​​​​​ണ് ക​​​​​ഴി​​​​​ഞ്ഞ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലെ വി​​​​​ജ​​​​​യ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന ര​​​​​ഹ​​​​​സ്യം. എ​​​​​ന്നാ​​​​​ൽ ഇ​​​​​ക്കു​​​​​റി ഭ​​​​​ര​​​​​ണ​​​​​വി​​​​​രു​​​​​ദ്ധ വി​​​​​കാ​​​​​ര​​​​​വും സ്ത്രീ ​​​​​സു​​​​​ര​​​​​ക്ഷ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളും തി​​​​​രി​​​​​ച്ച​​​​​ടി​​​​​ച്ചു​​​​​വെ​​​​​ന്നു വേ​​​​​ണം ക​​​​​രു​​​​​താ​​​​​ൻ. പ്ര​​​​​ത്യേ​​​​​കി​​​​​ച്ച്, 2024ലെ ​​​​​ആ​​​​​ർ​​​​​ജി ക​​​​​ർ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് സം​​​​​ഭ​​​​​വ​​​​​വും അ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​യ ജ​​​​​ന​​​​​രോ​​​​​ഷ​​​​​വും ബി​​​​​ജെ​​​​​പി കൃ​​​​​ത്യ​​​​​മാ​​​​​യി മു​​​​​ത​​​​​ലെ​​​​​ടു​​​​​ത്തു. തൃ​​​​​ണ​​​​​മൂ​​​​​ലി​​​​​ന്‍റെ ഉ​​​​​റ​​​​​ച്ച വോ​​​​​ട്ട് ബാ​​​​​ങ്കാ​​​​​യി​​​​​രു​​​​​ന്ന വ​​​​​നി​​​​​ത​​​​​ക​​​​​ളി​​​​​ൽ വ​​​​​ലി​​​​​യൊ​​​​​രു വി​​​​​ഭാ​​​​​ഗം ഇ​​​​​ക്കു​​​​​റി പാ​​​​​ർ​​​​​ട്ടി​​​​​യെ കൈ​​​​​വി​​​​​ട്ടു. 90 ല​​​​​ക്ഷ​​​​​ത്തോ​​​​​ളം പേ​​​​​ർ വോ​​​​​ട്ട​​​​​ർ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ​​​​​നി​​​​​ന്നു പിറത്തായി. അ​​​​​ത് ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ട്ടി​​​​​യു​​​​​ള്ള മ​​​​​മ​​​​​ത​​​​​യു​​​​​ടെ നി​​​​​യ​​​​​മ​​​​​പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളും വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രെ സ്വാ​​​​​ധീ​​​​​നി​​​​​ച്ചി​​​​​ല്ലെ​​​​​ന്നാ​​​​​ണ് ഫ​​​​​ല​​​​​ങ്ങ​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

ധ്രു​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​വും "സോ​​​​​നാ​​​​​ർ ബം​​​​​ഗ്ല' (സു​​​​​വ​​​​​ർ​​​​​ണ ബം​​​​​ഗാ​​​​​ൾ) എ​​​​​ന്ന മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​മു​​​​​യ​​​​​ർ​​​​​ത്തി ബി​​​​​ജെ​​​​​പി ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​വും ഹി​​​​​ന്ദി പാ​​​​​ർ​​​​​ട്ടി​​​​​യെ​​​​​ന്ന പ്ര​​​​​തി​​​​​ച്ഛാ​​​​​യ മാ​​​​​റ്റാ​​​​​ൻ അ​​​​​വ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ച്ചു. ഹി​​​​​ന്ദു​​​​​വോ​​​​​ട്ടു​​​​​ക​​​​​ളു​​​​​ടെ ഏ​​​​​കീ​​​​​ക​​​​​ര​​​​​ണ​​​​​വും മു​​​​​സ്‌​​​​​ലിം വോ​​​​​ട്ടു​​​​​ക​​​​​ൾ ഭി​​​​​ന്നി​​​​​ച്ചു​​​​​പോ​​​​​യ​​​​​തും ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ വി​​​​​ജ​​​​​യ​​​​​ത്തി​​​​​ന് ആ​​​​​ക്കം കൂ​​​​​ട്ടി. ഗോ​​​​​ത്ര​​​​​വ​​​​​ർ​​​​​ഗ മേ​​​​​ഖ​​​​​ല​​​​​യാ​​​​​യ ജം​​​​​ഗി​​​​​ൾ മ​​​​​ഹ​​​​​ലി​​​​​ലും തൃ​​​​​ണ​​​​​മൂ​​​​​ലി​​​​​ന്‍റെ കോ​​​​​ട്ട​​​​​ക​​​​​ളാ​​​​​യ ബി​​​​​ർ​​​​​ഭൂം, ഹൂ​​​​​ഗ്ലി എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും ബി​​​​​ജെ​​​​​പി അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത മു​​​​​ന്നേ​​​​​റ്റ​​​​​മാ​​​​​ണു ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

Tags : BJP check Didi chariot race

Recent News

Corehub Up