ദിസ്പുർ: ആസാം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ്. ഹിമന്ത ബിശ്വ ശർമയുടെ പക്കൽ മൂന്ന് പാസ്പോർട്ടുകൾ ഉണ്ടെന്നും സ്വത്തുവിവരങ്ങൾ മറച്ചുവച്ചെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ആരോപണങ്ങൾ നിഷേധിച്ച് ഹിമന്ത ബിശ്വ ശർമ രംഗത്തെത്തി. ആരോപണങ്ങൾ ദുരുദ്ദേശ്യപരവും കെട്ടിച്ചമച്ചതുമാണെന്ന് അദ്ദേഹം പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Assam CM's wife has three passports