x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളം ചോദിച്ചെത്തി, വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; ദമ്പതികൾ പിടിയിൽ


Published: March 6, 2026 03:43 PM IST | Updated: March 6, 2026 03:43 PM IST

ഹൈദരാബാദ്: തെലുങ്കാന മൽകാജ്ഗിരിയിലെ ഹനുമാൻപേട്ടിൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന ദമ്പതികൾ പിടിയിൽ. എൻ. കിരൺ (29), ഭാര്യ പവാനി (32) എന്നിവരാണ് അറസ്റ്റിലായത്. എം. ലക്ഷ്മികാന്തം എന്ന വീട്ടമ്മയുടെ സ്വർണമാലയാണ് പ്രതികൾ കവർന്നത്.

ബുധനാഴ്ച വൈകുന്നേരം ലക്ഷ്മികാന്തം വീട്ടിൽ തനിച്ചായിരുന്നപ്പോഴായിരുന്നു സംഭവം. പ്രതികൾ ഒരു കുഞ്ഞുമായി ലക്ഷ്മികാന്തിന്‍റെ വീട്ടിൽ എത്തുകയും എന്തെങ്കിലും ജോലി തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജോലിയില്ല എന്ന് പറഞ്ഞതിനെ തുടർന്ന് കുഞ്ഞിന് കൊടുക്കാൻ വെള്ളം ആവശ്യപ്പെട്ടു.

വെള്ളമെടുക്കാനായി തിരിഞ്ഞപ്പോൾ കിരൺ ലക്ഷ്മികാന്തത്തിന്‍റെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല പിടിച്ചുപറിക്കുകയായിരുന്നു. ഉടൻ തന്നെ ദമ്പതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

ലക്ഷ്മികാന്തിന്‍റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Tags : Couple Chain snatching housewife arrest

Recent News

Corehub Up