ബംഗളൂരു: ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി.സതീശൻ ബംഗളൂരുവിലെത്തി. വി.ഡി.സതീശനെ കൂടാതെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, റോജി എം. ജോൺ എന്നിവരും ബംഗളൂരുവിലെത്തി.
ഇന്ന് വൈകുന്നേരം 4.15നാണ് സത്യപ്രതിജ്ഞ. അതേസമയം ഡി.കെ മന്ത്രിസഭയിൽ രണ്ടു മലയാളികളും ഇടംപിടിച്ചു. കെ.ജെ. ജോർജും യു.ടി.ഖാദറുമാണ് മന്ത്രിസഭയിൽ ഇടംപിടിച്ച മലയാളികൾ. സിദ്ധരാമയ്യ സർക്കാരിൽ ഊർജ മന്ത്രിയായിരുന്ന കെ.ജെ. ജോർജ് കോട്ടയം കിടങ്ങൂർ സ്വദേശിയാണ്.
സ്പീക്കറായിരുന്ന യു.ടി.ഖാദർ കാസർഗോഡ് ഉള്ളാൽ സ്വദേശിയാണ്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും മന്ത്രിയാകും.
Tags : D.K. Shivakumar swearing ceremony