ബോംബെ ഹൈക്കോടതി
മുംബൈ: യുക്തിവാദി നരേന്ദ്ര ധബോൽക്കർ കൊല്ലപ്പെട്ട കേസിൽ കുറ്റവാളി സച്ചിൻ ആന്ദുരെയുടെ ജീവപര്യന്തം തടവുശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി.
ആന്ദുരെയ്ക്കെതിരേയുള്ള തെളിവുകൾ അങ്ങേയറ്റം ദുർബലമാണെന്ന് ജസ്റ്റീസുമാരായ സാംരംഗ് കോട്വാൾ, രഞ്ജിത് സിൻഹ ഭോൻസാലെ എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. ആന്ദുരെയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. 2024 മേയ് പത്തിനാണ് സെഷൻസ് കോടതി സച്ചിൻ ആന്ദുരെ, ശരദ് കലാസ്കർ എന്നിവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഗോവിന്ദ് പൻസാരെ കേസിലും വിചാരണനേരിടുന്നയാളാണ് ആന്ദുരെ. രണ്ടു കേസിലും ഇയാൾക്കു ജാമ്യം ലഭിച്ചു.
2ധബോൽക്കർ വധക്കേസ്: കുറ്റവാളിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി013 ഓഗസ്റ്റ് 20നാണ് ധബോൽക്കർ (67) കൊല്ലപ്പെട്ടത്. പൂനയിൽ പ്രഭാതസവാരിക്കിടെ ബൈക്കിലെത്തിയ രണ്ടു പേർ വെടിവച്ചു കൊല്ലുകയായിരുന്നു. തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് 2014ൽ സിബിഐക്കു കൈമാറുകയായിരുന്നു. ധബോൽക്കർ വധത്തിനു പിന്നാലെ 2015 ഫെബ്രുവരിയിൽ ആക്ടിവിസ്റ്റ് ഗോവിന്ദ് പൻസാരയും 2015 ഓഗസ്റ്റിൽ കന്നഡ ഭാഷാ പണ്ഡിതൻ എം.എം. കൽബുർഗിയും 2017ൽ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗര ലങ്കേഷും കൊല്ലപ്പെട്ടു.
Tags : Deepika DeepikaNewspaper BreakingNews Dabholkar murder case: