x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്: ദി​ലീ​പ് ഘോ​ഷ്


Published: April 17, 2026 02:08 PM IST | Updated: April 17, 2026 02:57 PM IST

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി​ക്ക് അ​നൂ​കു​ല​മാ​യ ത​രം​ഗ​മാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്ന് ഖ​ര​ഗ്പു​ർ സാ​ദ​റിലെ എൻഡിഎ സ്ഥാനാർഥി ദിലീപ് ഘോഷ്. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും ദി​ലീ​പ് ഘോ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

"സം​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ജ​ന​ങ്ങ​ൾ ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ബി​ജെ​പി​യെ അ​വ​ർ ഭ​ര​ണ​ത്തി​ലെ​ത്തി​ക്കു​മെ​ന്നു​റ​പ്പാ​ണ്.'-​ദി​ലീ​പ് ഘോ​ഷ് കൂ​ട്ടി​ചേ​ർ​ത്തു.

"ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തി​ലു​ള്ള​ത്. തൃ​ണ​മൂ​ലി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്. 15 വ​ർ​ഷ​ത്തെ ദു​ർ​ഭ​ര​ണം അ​വ​സാ​നി​ക്കാ​ൻ നാ​ളു​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്.'-​ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

Tags : assembly election west bengal dilip ghosh bjp

Recent News

Corehub Up