x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ ഡി​എം​കെ കൗ​ൺ​സി​ല​റെ വെ​ട്ടി​ക്കൊ​ന്നു 


Published: March 31, 2026 10:14 PM IST | Updated: March 31, 2026 10:14 PM IST

തി​രു​ച്ചി​റ​പ്പ​ള​ളി: ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ ഡി​എം​കെ കൗ​ൺ​സി​ല​റെ വെ​ട്ടി​ക്കൊ​ന്നു. സു​ഹൃ​ത്തി​നെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. കൊ​ല​യു​ടെ കാ​ര​ണം അ​റി​യി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഡി​എം​കെ തി​രു​വെ​രു​മ്പൂ​ർ യൂ​ത്ത് വിം​ഗ് സെ​ക്ര​ട്ട​റി​യും കൂ​ത്ത​പ്പാ​ർ പ​ഞ്ചാ​യ​ത്ത് കൗ​ൺ​സി​ല​റു​മാ​യ എ. ​ര​ഞ്ജി​ത്ത് കു​മാ​ർ (38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​രു​വെ​രു​മ്പൂ​രി​ൽ സു​ഹൃ​ത്തി​നൊ​പ്പം മ​ദ്യ​വി​ത​ര​ണ ഔ​ട്ട്‌‌​ലെ​റ്റ് ന​ട​ത്തു​ന്ന ര​ഞ്ജി​ത്ത് അ​ടു​ത്തി​ടെ പു​തു​താ​യി നി​ർ​മി​ച്ച വീ​ട്ടി​ലേ​ക്ക് മാ​റി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​ത്രി ബി​സി​ന​സ് പ​ങ്കാ​ളി​യെ ക​ണ്ട​ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​വെ വ​ഴി​യി​ൽ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന സം​ഘം ര​ഞ്ജി​ത്തി​നെ ത​ട​ഞ്ഞു വ​ടി​വാ​ൾ കൊ​ണ്ടു ത​ല​യി​ലും കാ​ലി​ലും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

റോ​ഡി​ലൂ​ടെ വാ​ഹ​ന​ത്തി​ൽ പോ​യ ചി​ല​ർ ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ര​ഞ്ജി​ത്തി​നെ കാ​ണു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ഹേ​ദം തി​രു​ച്ചി​റ​പ്പ​ള്ളി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Tags : DMK councilor death Tiruchirappalli

Recent News

Corehub Up