x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ൽ ഭൂ​ച​ല​നം: റി​ക്ട​ർ സ്കെ​യി​ലി​ൽ 4.6 തീ​വ്ര​ത

വെബ് ഡെസ്ക്
Published: February 2, 2026 11:57 AM IST | Updated: February 2, 2026 11:57 AM IST

ശ്രീ ​വി​ജ​യ​പു​രം: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 3:30-ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി നാ​ഷ​ണ​ൽ സെ​ന്‍റർ ഫോ​ർ സീ​സ്മോ​ള​ജി അ​റി​യി​ച്ചു.
ഭൂ​മി​ക്ക​ടി​യി​ൽ ഏ​ക​ദേ​ശം 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ക​മ്പ​ത്തിന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം എ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 9.03 വ​ട​ക്ക് അ​ക്ഷാം​ശ​ത്തി​ലും 92.78 കി​ഴ​ക്ക് രേ​ഖാം​ശ​ത്തി​ലു​മാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് എ​ൻ​സി​എ​സ് വ്യ​ക്ത​മാ​ക്കി. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
ഇ​ന്ത്യ​യി​ലെ ഭൂ​ക​മ്പ സാ​ധ്യ​താ ഭൂ​പ​ടം അ​നു​സ​രി​ച്ച് ഏ​റ്റ​വും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സീ​സ്‌​മി​ക് സോ​ൺ - 5-ൽ ​ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ. ലോ​ക​ത്തി​ലെത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​ക​മ്പ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. നേരത്തെ ഇവിടെ ഭൂകമ്പങ്ങൾ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു.

Tags : Earthquake Andaman and Nicobar Islands Richter scale National Center of Seismology

Recent News

Corehub Up