x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; അ​നി​ൽ അം​ബാ​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ


Published: April 1, 2026 05:44 PM IST | Updated: April 1, 2026 05:44 PM IST

ന്യൂ​ഡ​ൽ​ഹി: തെ​റ്റാ​യ സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​നി​ൽ അം​ബാ​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ. എ​ൽ​ഐ​സി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​നി​ൽ അം​ബാ​നി​ക്കെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക നി​ല സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി 4500 കോ​ടി രൂ​പ​യു​ടെ നോ​ൺ-​ക​ൺ​വേ​ർ​ട്ടി​ബി​ൾ ഡി​ബെ​ഞ്ച​റു​ക​ളി​ൽ എ​ൽ​ഐ​സി​യെ നി​ക്ഷേ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

2020 ഒ​ക്ടോ​ബ​ർ 15ന് ​ബി​ഡി​ഒ ഇ​ന്ത്യ ന​ട​ത്തി​യ ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൽ​ഐ​സി പ​രാ​തി ന​ൽ​കി​യ​ത്. ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന, പ​ണം ദു​രു​പ​യോ​ഗം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Tags : Anil Ambani CBI Financial fraud new delhi

Recent News

Corehub Up