Gaurav Gogoi looses big fight in Jorhat
ഗോഹട്ടി: ആസാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവസാന റൗണ്ടിലേക്കെത്തുമ്പോള്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഗൗരവ് ഗൊഗോയുടെ തോല്‍വി. ജോർഹട്ടിൽ ബിജെപിയുടെ സിറ്റിംഗ് എംഎല്‍എയായ ഹിതേന്ദ്രനാഥ് ഗോസ്വാമിയോട് 23182 വോട്ടുകള്‍ക്കാണ് ഗൊഗോയ് പരാജയപ്പെട്ടത്.
നിയമസഭയിലെ കന്നിയങ്കത്തിലാണ് ഗൊഗോയ് പരാജയം സമ്മതിച്ചത്. ജോര്‍ഹട്ട് ലോക്സഭാ മണ്ഡലത്തിലെ എംപി കൂടിയായ ഗൊഗോയ്ക്ക് 46257 വോട്ടുകളാണ് ലഭിച്ചത്.
അതേസമയം ഇത് അഞ്ചാം തവണയാണ് ഗോസ്വാമി മണ്ഡലത്തില്‍ മത്സരത്തിന് ഇറങ്ങുന്നത്. മൂന്ന് തവണ എജിപിയെ പ്രതിനിധീകരിച്ചും രണ്ട് തവണ ബിജെപിയെ പ്രതിനിധീകരിച്ചുമാണ് ഗോസ്വാമി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Tags : Gaurav Gogoi Jorhat congress