x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ലു​ക​ള്‍​ക്ക് പാ​ച​ക​വാ​ത​കം ഇ​ല്ല; നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 


Published: March 10, 2026 07:19 PM IST | Updated: March 10, 2026 07:19 PM IST

ന്യൂ​ഡ​ല്‍​ഹി: ഹോ​ട്ട​ലു​ക​ള്‍​ക്ക് പാ​ച​ക​വാ​ത​കം ഇ​ല്ല.  നി​ര്‍​ണാ​യ​ക​തീ​രു​മാ​ന​വു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മാ​ത്ര​മാ​യി പാ​ച​ക​വാ​ത​കം പ​രി​മി​ത​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. അ​തേ​സ​മ​യം,  വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്രം പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ചു. പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ,  ഭാ​ര​ത് പെ​ട്രോ​ളി​യം, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം എ​ന്നി​വ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ട്ട​താ​ണ് സ​മി​തി.

ആ​ശു​പ​ത്രി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ത​ട​സ​മി​ല്ലാ​തെ എ​ൽ​പി​ജി ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി നി​ർ​ദേ​ശം ന​ൽ​കി. ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റ​റ​ന്‍റു​ക​ൾ, മ​റ്റ് വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​രാ​തി​ക​ൾ സ​മി​തി പ​രി​ശോ​ധി​ക്കും. ഗാ​ർ​ഹി​ക ​സി​ലി​ണ്ട​ർ ബു​ക്കിം​ഗി​ന് 25 ദി​വ​സ​ത്തെ ഇ​ട​വേ​ള ഇ​ന്ന​ലെ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. 

എ​ൽ​പി​ജി വി​ത​ര​ണ​ത്തി​ൽ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ൾ​ക്ക് നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പൂ​ഴ്ത്തി​വെ​പ്പും ക​രി​ഞ്ച​ന്ത​യും ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ എ​ൽ​പി​ജി ക്ഷാ​മ​മി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ല​യി​രു​ത്ത​ൽ.

Tags : cooking gas Hotels Central government

Recent News

Corehub Up