x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ പിന്നിൽ; റി​​​​പ്പോ​​​​ർ​​​​ട്ടേ​​​​ഴ്സ് വി​​​​ത്തൗ​​​​ട്ട് ബോ​​​​ർ​​​​ഡേ​​​​ഴ്സിന്‍റെ റിപ്പോർട്ട്


Published: May 1, 2026 01:53 AM IST | Updated: May 1, 2026 01:53 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക മാ​​​​ധ്യ​​​​മ​​​സ്വാ​​​​ത​​​​ന്ത്ര്യ സൂ​​​​ചി​​​​ക​​​​യി​​​​ൽ 157-ാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് കൂ​​​​പ്പു​​​​കു​​​​ത്തി ഇ​​​​ന്ത്യ. 180 രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം 151-ാം സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ത്യ ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ സൂ​​​​ചി​​​​ക​​​​യി​​​​ൽ ആ​​​​റു സ്ഥാ​​​​ന​​​​മാ​​​​ണ് താ​​​​ഴേ​​​​ക്കി​​​​റ​​​​ങ്ങി​​​​യ​​​​ത്. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​രാ​​​​ജ്യ​​​​ത്തു മാ​​​​ധ്യ​​​​മ​​​സ്വാ​​​​ത​​​​ന്ത്ര്യം പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തോ​​​​ടെ പാ​​​​രീ​​​​സ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള "റി​​​​പ്പോ​​​​ർ​​​​ട്ടേ​​​​ഴ്സ് വി​​​​ത്തൗ​​​​ട്ട് ബോ​​​​ർ​​​​ഡേ​​​​ഴ്സ്’ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ് സൂ​​​​ചി​​​​ക പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

2014ൽ ​​​​ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​ന്ത്യ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്ക് പ​​​​തി​​​​ച്ചു​​​​വെ​​​​ന്നും ബി​​​​ജെ​​​​പി​​​​യും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന വ​​​​ലി​​​​യ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ അ​​​​തി​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ ഒ​​​​രു സൗ​​​​ഹൃ​​​​ദം രൂ​​​​പ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്.

25 വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ല​​​​യ​​​​ള​​​​വി​​​​നി​​​​ട​​​​യി​​​​ൽ ലോ​​​​ക​​​​ത്തി​​​​ലെ മാ​​​​ധ്യ​​​​മ​​​സ്വാ​​​​ത​​​​ന്ത്ര്യം അ​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ന്ന് 2026ലെ ​​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ സം​​​ഘ​​​ട​​​ന അ​​​​ടി​​​​വ​​​​ര​​​​യി​​​​ടു​​​​ന്നു. നോ​​​​ർ​​​​വെ, നെ​​​​ത​​​​ർ​​​​ലാ​​​​ൻ​​​​ഡ്സ്, എ​​​​സ്തോ​​​​ണി​​​​യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് മാ​​​​ധ്യ​​​​മ​​​സ്വാ​​​​ത​​​​ന്ത്ര്യ സൂ​​​​ചി​​​​ക​​​​യി​​​​ൽ മു​​​​ന്നി​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ​​​​ഭ​​​​ര​​​​ണ​​​​വും ഏ​​​​കാ​​​​ധി​​​​പ​​​​ത്യ​​​​വും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന സൗ​​​​ദി അ​​​​റേ​​​​ബ്യ, ഇ​​​​റാ​​​​ൻ, ചൈ​​​​ന, ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ, എ​​​​രി​​​​ത്രി​​​​യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് 180 രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഏ​​​​റ്റ​​​​വും പി​​​​ന്നി​​​​ലു​​​​ള്ള​​​​ത്.

പാ​​​​ക്കി​​​​സ്ഥാ​​​​ൻ 153-ാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള​​​​പ്പോ​​​​ൾ ഭൂട്ടാ​​​​ൻ 150-ാം സ്ഥാ​​​​ന​​​​ത്തും നേ​​​​പ്പാ​​​​ൾ 87-ാം സ്ഥാ​​​​ന​​​​ത്തും ശ്രീ​​​​ല​​​​ങ്ക 134-ാം സ്ഥാ​​​​ന​​​​ത്തും ബം​​​​ഗ്ലാ​​​​ദേ​​​​ശ് 152-ാം സ്ഥാ​​​​ന​​​​ത്തു​​​​മാ​​​​ണു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ മ്യാ​​​​ൻ​​​​മ​​​​ർ (166), അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ (175), ചൈ​​​​ന (178) എ​​​​ന്നീ അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ധ്യ​​​​മ സ്വാ​​​​ത​​​​ന്ത്ര്യം ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കാ​​​​ൾ താ​​​​ഴെ​​​​യാ​​​​ണ്.

രാ​​​​ഷ്‌​​​ട്രീ​​​​യ സ​​​​ന്ദ​​​​ർ​​​​ഭ​​​​ങ്ങ​​​​ൾ, നി​​​​യ​​​​മ ച​​​​ട്ട​​​​ക്കൂ​​​​ട്, സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ന്ദ​​​​ർ​​​​ഭം, സാ​​​​മൂ​​​​ഹി​​​​ക-​​​സാം​​​​സ്കാ​​​​രി​​​​ക സ​​​​ന്ദ​​​​ർ​​​​ഭം, സു​​​​ര​​​​ക്ഷ എ​​​​ന്നീ അ​​​​ഞ്ചു സൂ​​​​ചി​​​​ക​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് മാ​​​​ധ്യ​​​​മ​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഈ ​​​​അ​​​​ഞ്ച് സൂ​​​​ചി​​​​ക​​​​ക​​​​ളി​​​​ലും ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​നെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ട് "ഗോ​​​​ദി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ’ സ​​​​മീ​​​​പ​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചെ​​​​ന്നും 80 കോ​​​​ടി ഇ​​​​ന്ത്യ​​​​ക്കാ​​​​രെ​​​​ങ്കി​​​​ലും പി​​​​ന്തു​​​​ട​​​​രു​​​​ന്ന 70ല​​​​ധി​​​​കം മാ​​​​ധ്യ​​​​മ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ടു​​​​ത്ത അ​​​​നു​​​​യാ​​​​യി​​​​യും റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ത​​​​ല​​​​വ​​​​നു​​​​മാ​​​​യ മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി​​​​ക്കു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വാ​​​​ർ​​​​ത്താ​​​സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​റി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും യു​​​​ട്യൂ​​​​ബ​​​​ർ​​​​മാ​​​​ർ​​​​ക്കും മാ​​​​ത്ര​​​​മേ അ​​​​ഭി​​​​മു​​​​ഖ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​റു​​​​ള്ളൂ​​​​വെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഇ​​​​ന്ത്യ​​​​യി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദ​​​​വി​​​​രു​​​​ദ്ധ നി​​​​യ​​​​മം മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ വ​​​​ർ​​​​ധി​​​​ച്ച​​​ തോ​​​​തി​​​​ൽ പ്ര​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും 2023 ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ് നി​​​​യ​​​​മം, 2023 ഐ​​​​ടി ഭേ​​​​ദ​​​​ഗ​​​​തി നി​​​​യ​​​​മം, 2023 ഡി​​​​ജി​​​​റ്റ​​​​ൽ വ്യ​​​​ക്തി​​​​ഗ​​​​ത ഡാ​​​​റ്റ സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മം തു​​​​ട​​​​ങ്ങി​​​​യ പു​​​​തി​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​ലൂ​​​​ടെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​സാ​​​​ധാ​​​​ര​​​​ണ അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​റ​​​​യു​​​​ന്നു.

രാ​​​ജ്യ​​​ത്തെ മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ണ്‍ഗ്ര​​​സും മ​​​റ്റു പ്രാ​​​ദേ​​​ശി​​​ക ക​​​ക്ഷി​​​ക​​​ളും പ്ര​​​തി​​​കാ​​​ര​​​ന​​​ട​​​പ​​​ടി​​​ക്കും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു​​​മാ​​​യി മാ​​​ധ്യമ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രാ​​​യ നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

 

Tags : India lags press freedom Reporters Borders report

Recent News

Corehub Up