x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ൻ തീ​പി​ടി​ത്തം; യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചു


Published: May 17, 2026 07:04 AM IST | Updated: May 17, 2026 07:04 AM IST

കോ​ട്ട (രാ​ജ​സ്ഥാ​ൻ): രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ൻ തീ​പി​ടി​ത്തം. രാ​ജ​സ്ഥാ​ന​ടു​ത്തു​ള്ള കോ​ട്ട​യി​ൽ വ​ച്ച് പു​ല​ർ​ച്ചെ 5.15ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച തി​രു​വ​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​നി​നാ​ണ് തീ​പി​ട​ത്ത​മു​ണ്ടാ​യ​ത്. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു. ആ​ള​പാ​യ​മി​ല്ല.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് തീ​പി​ടി​ച്ച ബോ​ഗി​ക​ളി​ൽ​നി​ന്ന് മ​റ്റ് കോ​ച്ചു​ക​ൾ വേ​ർ​പെ​ടു​ത്തി. ബി ​വ​ൺ എ​സി കോ​ച്ചി​ലും പി​ന്നി​ലു​ള്ള ജ​ന​റേ​റ്റ​ർ കോ​ച്ചി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം - ഡ​ൽ​ഹി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

Tags : fire breaks Rajdhani Express train passengers evacuated rajasthan

Recent News

Corehub Up