x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസ് ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു


Published: March 28, 2026 04:04 PM IST | Updated: March 28, 2026 04:04 PM IST

ആഗ്ര: ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുനിലാണ്(29) കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സുനിലിന് വെടിയേറ്റത്. കഴിഞ്ഞ ദിവസമാണ് താജ്ഗഞ്ച് പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുനിൽ കൊലപ്പെടുത്തിയത്.

സുനിൽ ഫിറോസാബാദിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ സുനിൽ പോലീസിന് നേരെ വെടിയുതിർത്തുവെന്നും ഇരുവരും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സുനിലിന് വെടിയേറ്റതെന്നും പോലീസ് പറഞ്ഞു.

ആക്രമണത്തിൽ സബ് ഇൻസ്‌പെക്ടർ വിശ്വജിത്തിന് വെടിയേറ്റു. പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പെൺകുട്ടിയുടെ കുടുംബം നടത്തുന്ന ഒരു ഷൂ ഫാക്ടറിയിലാണ് സുനിൽ ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ച പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മുറിയിലെ ഡ്രമ്മിൽ ഒളിപ്പിച്ച ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Tags : Murder suspect shot dead encounter police

Recent News

Corehub Up