x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്


Published: November 14, 2025 02:59 AM IST | Updated: November 14, 2025 02:59 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ജ​​​റാ​​​ത്ത് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ ഗൂ​​​ഢാ​​​ലോ​​​ച​​​ന കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പ​​​ത്തി​​​ട​​​ങ്ങ​​​ളി​​​ൽ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​ഐ​​​എ) പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യ നാ​​​ല് അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട കേ​​​സി​​​ൽ പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ, ത്രി​​​പു​​​ര, മേ​​​ഘാ​​​ല​​​യ, ഹ​​​രി​​​യാ​​​ന, ഗു​​​ജ​​​റാ​​​ത്ത് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ബം​​​ഗ്ലാ​​​ദേ​​​ശി​​​ക​​​ളു​​​മാ​​​യും അ​​​വ​​​രു​​​ടെ കൂ​​​ട്ടാ​​​ളി​​​ക​​​ളു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ന്ന് എ​​​ൻ​​​ഐ​​​എ വ​​​ക്താ​​​വ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. റെ​​​യ്ഡി​​​ൽ പി​​​ടി​​​കൂ​​​ടി​​​യ വി​​​വി​​​ധ ഡി​​​ജി​​​റ്റ​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും രേ​​​ഖ​​​ക​​​ളും ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.

2023ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് മു​​​ഹ​​​മ്മ​​​ദ് സൊ​​​ജി​​​ബ്മി​​​യാ​​​ൻ, മു​​​ന്ന ഖാ​​​ലി​​​ദ് അ​​​ൻ​​​സാ​​​രി, അ​​​സ​​​റു​​​ൾ അ​​​സ്‌​​​ലാം, അ​​​ബ്‌​​​ദു​​​ൾ ല​​​ത്തീ​​​ഫ് എ​​​ന്നീ നാ​​​ല് ബം​​​ഗ്ലാ​​​ദേ​​​ശ് പൗ​​​ര​​​ന്മാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള​​​താ​​​ണ്. ഇ​​​വ​​​ർ നി​​​രോ​​​ധി​​​ത ഭീ​​​ക​​​ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​ൽ​​​ക്വ​​​യ്ദ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും കൃ​​​ത്രി​​​മ​​​രേ​​​ഖ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​വെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ബം​​​ഗ്ലാ​​​ദേ​​​ശ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ൽ​​​ക്വ​​​യ്ദ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​യി ഫ​​​ണ്ട് ശേ​​​ഖ​​​രി​​​ച്ചു കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​ലും ഇ​​​വ​​​ർ​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്ന് എ​​​ൻ​​​ഐ​​​എ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Tags : NIA raid

Recent News

Corehub Up