x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാർഥികളെ പ്രതിപക്ഷം രാഷ്ട്രീയായുധമാക്കുന്നു: കടുത്ത വിമർശനവുമായി രാജ്നാഥ് സിംഗ്

വെബ് ഡെസ്ക്
Published: July 22, 2026 08:18 PM IST | Updated: July 22, 2026 08:18 PM IST

രാജ്നാഥ് സിംഗ്

ന്യൂഡൽഹി: രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം വിദ്യാർഥികളെയും യുവാക്കളെയും "രാഷ്ട്രീയായുധങ്ങളായി' ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യതലസ്ഥാനത്ത് വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിരോധമന്ത്രി രംഗത്തെത്തിയത്.

സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു രാജ്നാഥ് സിംഗിന്‍റെ പ്രതികരണം. ഡൽഹിയിൽ നിലവിലുള്ള പ്രതിഷേധങ്ങൾ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കുറിച്ചു.

രാജ്യത്തെ നിർണായക ശക്തിയായ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ അത്യന്തം നിർഭാഗ്യകരമാണ്. എന്നാൽ ഇന്ത്യയിലെ വിവേകശാലികളായ യുവതലമുറ ഇത്തരം വഞ്ചനാപരമായ നീക്കങ്ങൾ തിരിച്ചറിയും. അവർ ഇത്തരം അജണ്ടകളിൽ വീഴാതെ രാജ്യത്തിന്‍റെ വികസനത്തിന്‍റെയും രാഷ്ട്രനിർമ്മാണത്തിന്‍റെയും പാത തന്നെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാനും അവരുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുമൊപ്പം നിലകൊള്ളാനും നരേന്ദ്ര മോദി സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

Tags : Opposition Students PoliticalWeapons RajnathSingh Criticizes Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up