x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ‌​ക്ക് നേ​രെ എ​കെ47 ചൂ​ണ്ടി; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

വെബ് ഡെസ്‌ക്
Published: July 27, 2026 01:16 PM IST | Updated: July 27, 2026 01:17 PM IST

പ്ര​തി​ഷേ​ധ​ക്കാ​ർ‌​ക്ക് നേ​രെ എ​കെ47 ചൂ​ണ്ടുന്ന പോലീസുകാരൻ

പാ​റ്റ്‌​ന: ബി​ഹാ​റി​ലെ നീ​റ്റ് പ​രീ​ക്ഷ​യ്‌​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് നേ​രെ എ​കെ 47 തോ​ക്ക് ചൂ​ണ്ടി​യ പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​റ്റ്ന​യി​ലെ സി​വാ​റി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഐ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ബി​ഹാ​റി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ഭി​ഷേ​ക് പ​ട്ടേ​ലി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. തോ​ക്ക് ചൂ​ണ്ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ഇ​യാ​ള്‍ എ​കെ47 തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി ഉ​തി​ര്‍​ക്കു​ന്ന​തും പി​ന്നാ​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് നേ​രെ ആ​ക്രോ​ശി​ച്ച് പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

ആ​ദ്യം ആ​കാ​ശ​ത്തേ​ക്കും പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ​യും ആ​റ് റൗ​ണ്ട് വെ​ടി​യു​തി​ര്‍​ത്ത​താ​യാ​ണ് വി​വ​രം. പി​ന്നാ​ലെ പ്ര​തി​പ​ക്ഷ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ അ​ട​ക്കം വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യി​രു​ന്നു.

Tags : police officer suspended pointing AK-47 gun protesters Bihar

Recent News

Corehub Up