x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ തെ​റ്റാ​ണ്; ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തും: അ​വ​ധേ​ശ് പ്ര​സാ​ദ്


Published: November 12, 2025 09:36 AM IST | Updated: November 12, 2025 09:36 AM IST

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വ​ൻ​വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​പി അ​വ​ധേ​ശ് പ്ര​സാ​ദ്. തേ​ജ​സ്വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ തെ​റ്റാ​ണ്. നേ​ര​ത്തേ​യും ബി​ഹാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ത് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്ക് എ​തി​രാ​ണ്. സ​ർ​ക്കാ​ർ മാ​റ​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.'- അ​വ​ദേ​ശ് പ്ര​സാ​ദ് പ​റ​ഞ്ഞു.

മ​ഹാ​സ​ഖ്യ​ത്തി​ന് കു​റ​ഞ്ഞ​ത് 175 സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും അ​വ​ധേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Tags : bihar election awadhesh prasad sp mp exit poll grand alliance tejaswi yadav rjd congress vip left parties polling percentage voter turnout counting nda bjp jdu ljp ramvilas

Recent News

Corehub Up