ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകും. ഓഗസ്റ്റ് 22 ലെ കോടതി ഉത്തരവ് പ്രകാരം സത്യവാങ്മൂലം സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ് പശ്ചിമ ബംഗാൾ.
തെലുങ്കാന, ഡൽഹി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരോട് ഹാജരാകാൻ സുപ്രീംകോടതി നിർദേശിച്ചത്. ഓണ്‍ലൈനായി ഹാജരാകാൻ അനുവദിക്കണമെന്ന ആവശ്യവും കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു.
കോടതി നിർദേശം പാലിക്കാതിരുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് കർശന നിർദേശം പിറപ്പെടുവിച്ചത്. കോടതി നിർദേശങ്ങൾ പാലിക്കാതിരുന്നതിന്റെ കാരണങ്ങൾ ഉദ്യോഗസ്ഥർ ഇന്ന് ബെഞ്ചിന് മുന്നിൽ വ്യക്തമാക്കണം.തെരുവുനായ്ക്കളുടെ വന്ധ്യംകരണം, വിരമരുന്ന്, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനവും കേന്ദ്ര ഭരണ പ്രദേശവും സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് (ആനിമൽ ബർത്ത് കൺട്രോൾ - എബിസി) സമർപ്പിക്കാൻ ആയിരുന്നു കോടതി ആദ്യ ഉത്തരവ്. ഇത് നല്കാൻ സംസ്ഥാനങ്ങൾ പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് ബെഞ്ച് കടന്നത്.
Tags : Street dog issue