x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് റ​ദ്ദാ​ക്കി​യ​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി


Published: June 4, 2026 02:41 PM IST | Updated: June 4, 2026 02:41 PM IST

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മൗ​ഗ​ഞ്ചി​ൽ നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. ആ​കാം​ക്ഷ ച​തു​ർ​വേ​ദി (19) എ​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ ആ​കാം​ക്ഷ എ​ഴു​തി​യി​രു​ന്നു. എ​ന്നാ​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് മേ​യ് 12 ന് ​നാ​ഷ​ണ​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക​യും ജൂ​ൺ 21 ന് ​പു​നഃ​പ​രീ​ക്ഷ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു എ​ന്ന് കു​ടും​ബം പ​റ​ഞ്ഞു. മ​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വ് ക​ണ്ടെ​ത്താ​നാ​യി ക​ർ​ഷ​ക​നാ​യ പി​താ​വ് കൃ​ഷ്ണ​കു​മാ​ർ ച​തു​ർ​വേ​ദി നാ​ഗ്പൂ​രി​ൽ പാ​ച​ക​ക്കാ​ര​നാ​യും ജോ​ലി ചെ​യ്തി​രു​ന്നു.

Tags : Student NEET cancel

Recent News

Corehub Up