സിഥി: മധ്യപ്രദേശിൽ വീടിനു തീപിടിച്ച് സഹോദരങ്ങളായ മൂന്നു കുട്ടികൾ മരിച്ചു. സിഥി ജില്ലയിലെ കാശിഹാവ ഗ്രാമത്തിലാണു സംഭവം. ആറും മൂന്നും ഒന്നരയും പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു നിഗമനം. പുറത്തുനിന്നു പൂട്ടിയ വീട്ടിൽ കുട്ടികൾ അകപ്പെടുകയായിരുന്നു. തീപിടിത്തമുണ്ടായ സമയത്ത് കുട്ടികളുടെ മാതാപിതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല.
Tags : siblings die house fire