തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്ക് കണ്ണിന്റെ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ അനുമതി നിഷേധിച്ച് കോൽക്കത്ത ഹൈക്കോടതി. ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഇന്ത്യയിൽ തന്നെ ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ സിംഗിൾ ബെഞ്ച് അടിയന്തര അനുമതിക്കായുള്ള ഹർജി തള്ളിയത്.
2017-ലെ റോഡപകടത്തിൽ കണ്ണിന് പരിക്കേറ്റ അഭിഷേകിന് രാജ്യത്തുതന്നെ മികച്ച ചികിത്സ ലഭ്യമാണെന്നും, എവിടെയാണോ വിദേശത്താണോ ചികിത്സിക്കുന്നത് എന്നതിനേക്കാൾ പ്രധാനം ചികിത്സ ലഭ്യമാക്കുക എന്നതാണെന്നും കോടതി വ്യക്തമാക്കി.
2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിലാണ് അഭിഷേക് ബാനർജി അന്വേഷണം നേരിടുന്നത്. കേസിന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിദേശയാത്ര അനുവദിക്കാനാകില്ലെന്നാണ് കോടതി നിലപാട്.
Tags : TrinamoolCongress AbhishekBanerjee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash