x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജു​ഡീ​ഷ​റി​യി​ൽ അ​സാ​ധാ​ര​ണ വി​വാ​ദം: രാ​​​​ജ​​​​സ്ഥാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി ആ​​​​ക്‌​​​​ടിം​​​​ഗ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നെ​​​​തി​​​​രേ സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി

വെബ്ഡെസ്ക്
Published: August 30, 2026 01:56 AM IST | Updated: August 30, 2026 01:56 AM IST

ജ​​​​സ്റ്റീ​​​​സ് സ​​​​ന്ദീ​​​​പ് മേ​​​​ത്ത, ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സ​​​​ഞ്ജീ​​​​വ് പ്ര​​​​കാ​​​​ശ് ശ​​​​ർ​​​​മ​​​​

ജയ്പൂർ: ­രാ​​​​ജ​​​​സ്ഥാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി ആ​​​​ക്‌​​​​ടിം​​​ഗ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സ​​​​ഞ്ജീ​​​​വ് പ്ര​​​​കാ​​​​ശ് ശ​​​​ർ​​​​മ​​​​യ്ക്കെ​​​​തി​​​​രേ ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് സ​​​​ന്ദീ​​​​പ് മേ​​​​ത്ത രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത് ജു​​​​ഡീ​​​​ഷ​​​​റി​​​​യി​​​​ൽ വ​​​​ൻ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ഴി​​​​വ​​​​ച്ചു.

അ​​​​ധി​​​​കാ​​​​രം ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം ചെ​​​​യ്തു, ബ​​​​ന്ധു​​​​നി​​​​യ​​​​മ​​​​ന​​​​വും പ​​​​ക്ഷ​​​​പാ​​​​തി​​​​ത്വ​​​​വും കാ​​​​ണി​​​​ച്ചു, ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ വീ​​​​ഴ്ച​​​​ക​​​​ൾ വ​​​​രു​​​​ത്തി എ​​​​ന്നീ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് ജ​​​​സ്റ്റീ​​​​സ് ശ​​​​ർ​​​​മ​​​യെ ഉ​​​​ട​​​​ന​​​​ടി സ്ഥ​​​​ലം മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ജ​​​​സ്റ്റീ​​​​സ് സ​​​​ന്ദീ​​​​പ് മേ​​​​ത്ത ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​ന് മൂ​​​​ന്ന് ക​​​​ത്തു​​​​ക​​​​ൾ അ​​​​യ​​​​ച്ചു.

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ കേ​​​​സ് ന​​​​ട​​​​ത്തി​​​​പ്പി​​​​ലും അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലും ജ​​​​സ്റ്റീ​​​​സ് ശ​​​​ർ​​​​മ​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് മേ​​​​ത്ത ക​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ശ​​​​ക്ത​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടും ജ​​​​സ്റ്റീ​​​​സ് ശ​​​​ർ​​​​മ​​​​യെ മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന ത​​​​ന്‍റെ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​കാ​​​​ന്ത് വി​​​​ദേ​​​​ശ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കെ, ക​​​​ഴി​​​​ഞ്ഞ 26നാ​​​​ണ് ഈ ​​​​ക​​​​ത്തു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ച ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ആ​​​​രോ​​​​പ​​​​ണ വി​​​​ധേ​​​​യ​​​​നാ​​​​യ ജ​​​​ഡ്ജി​​​​ക്കു ത​​​​ന്‍റെ ഭാ​​​​ഗം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​ൻ ന്യാ​​​​യ​​​​മാ​​​​യ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചു.

ജ​​​​സ്റ്റീ​​​​സ് ശ​​​​ർ​​​മ​​​​യോ​​​​ട് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ആ​​​​ഭ്യ​​​​ന്ത​​​​ര അ​​​​ന്വേ​​​​ഷ​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ശേ​​​​ഷം മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക.

ക​​​​ത്തു​​​​ക​​​​ളി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ

അ​​​​ടു​​​​ത്ത മാ​​​​സം വി​​​​ര​​​​മി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന ആ​​​​ക്‌​​​​ടിം ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ശ​​​​ർ​​​​മ, സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന് യോ​​​​ജി​​​​ക്കാ​​​​ത്ത രീ​​​​തി​​​​യി​​​​ലാ​​​​ണു പെ​​​​രു​​​​മാ​​​​റു​​​​ന്ന​​​​തെ​​​​ന്നും രാ​​​​ജ​​​​സ്ഥാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണെ​​​​ന്നും ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടി​​​​ന് അ​​​​യ​​​​ച്ച ആ​​​​ദ്യ ക​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു. രാ​​​​ജ​​​​സ്ഥാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്ക് മ​​​​റ്റൊ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു​​​​ള്ള സ്ഥി​​​​രം ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഇ​​​​തു​​​​വ​​​​രെ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​ന്നും ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ന്യാ​​​​യ​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​യു​​​​ള്ള കേ​​​​സു​​​​ക​​​​ൾ മാ​​​​റ്റി ആ​​​​ക്‌​​​​ടിം​​​​ഗ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​ന്‍റെ ബെ​​​​ഞ്ചി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യ​​​​താ​​​​യും ക​​​​ത്തി​​​​ൽ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ കീ​​​​ഴ്ജീ​​​​വ​​​​ന​​​​ക്കാ​​​​രോ​​​​ടു പ്ര​​​​തി​​​​കാ​​​​ര​​​​ബു​​​​ദ്ധി​​​​യോ​​​​ടെ പെ​​​​രു​​​​മാ​​​​റു​​​​ക​​​​യും മ​​​​റ്റു ജ​​​​ഡ്ജി​​​​മാ​​​​രെ സ്ഥ​​​​ലം​​​​മാ​​​​റ്റ ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി ഈ​​​​മാ​​​​സം പ​​​​ത്തി​​​​ന് അ​​​​യ​​​​ച്ച ര​​​​ണ്ടാ​​​​മ​​​​ത്തെ ക​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു. വ​​​​ൻ തു​​​​ക ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ഗ​​​​സ്റ്റ് ഹൗ​​​​സ് ട​​​​വ​​​​ർ പ​​​​ദ്ധ​​​​തി പ​​​​ണ​​​​ത്തി​​​​ന്‍റെ ദു​​​രു​​​പ​​​യോ​​​ഗ​​​മാ​​​ണെ​​​ന്നും അ​​​​ദ്ദേ​​​​ഹം വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

സേ​​​​വ​​​​ന കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന നാ​​​​ളു​​​​ക​​​​ളി​​​​ൽ ജ​​​​ഡ്ജി​​​​മാ​​​​ർ അ​​​​നാ​​​​വ​​​​ശ്യ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്ന രീ​​​​തി​​​​യെ സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ന്പ് വി​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ, ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​ക്‌​​​​ടിം​​​​ഗ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത് വി​​​​രോ​​​​ധാ​​​​ഭാ​​​​സ​​​​മാ​​​​ണെ​​​​ന്നും 17ന് ​​​​അ​​​​യ​​​​ച്ച ക​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

ജ​​​​സ്റ്റീ​​​​സ് സ​​​​ന്ദീ​​​​പ് മേ​​​​ത്ത ഉ​​​​ന്ന​​​​യി​​​​ച്ച വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഗൗ​​​​ര​​​​വ​​​​മു​​​​ള്ള​​​​താ​​​​ണെ​​​​ന്നും ജു​​​​ഡീ​​​​ഷ​​​​റി​​​​ക്കു​​​​ള്ളി​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​ത് ഉ​​​​ട​​​​ൻ പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജോ​​​​ധ്പു​​​​രി​​​​ലെ​​​​യും

ജ​​​​യ്പു​​​​രി​​​​ലെ​​​​യും ബാ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ഉ​​​​ട​​​​ൻ യോ​​​​ഗം ചേ​​​​രും.

Tags : UnusualDispute Judiciary SupremeCourtJudge RajasthanHighCourt ActingChiefJustice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up