x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ബി​ജി​റാം​ജി: ഇ-​​​​കെ​​​​വൈ​​​​സി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നു​​​​ള്ള​​​​ത് 57 ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​ർ​

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: August 30, 2026 01:28 AM IST | Updated: August 30, 2026 01:28 AM IST

വി​​​​ബി​​​​ജി​​​​റാം​​​​ജി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി ദേ​​​​ശീ​​​​യ ഗ്രാ​​​​മീ​​​​ണ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​ക്കു പ​​​​ക​​​​ര​​​​മാ​​​​യി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ ‘വി​​​​ക​​​​സി​​​​ത് ഭാ​​​​ര​​​​ത് ഗാ​​​ര​​​ന്‍റി ഫോ​​​​ർ റോ​​​​സ്ഗാ​​​​ർ ആ​​​​ൻ​​​​ഡ് ആ​​​​ജീ​​​​വി​​​​ക മി​​​​ഷ​​​​ൻ ഗ്രാ​​​​മീ​​​​ൺ’(വി​​​​ബി​​​​ജി​​​​റാം​​​​ജി) പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​യി ര​​​​ണ്ടു മാ​​​​സം പി​​​​ന്നി​​​​ട്ടി​​​​ട്ടും ഇ-​​​​കെ​​​​വൈ​​​​സി വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​​ത് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​ന്നു. ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ഇ-​​​​കെ​​​​വൈ​​​​സി വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ നി​​​​ര​​​​ക്ക് നി​​​​ല​​​​വി​​​​ൽ 71 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ്.

മു​​​​മ്പ് മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഇ-​​​​കെ​​​​വൈ​​​​സി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്ക് പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​യി​​​​ലും തു​​​​ട​​​​രാ​​​​മെ​​​​ന്നും പു​​​​തി​​​​യ ഗ്രാ​​​​മീ​​​​ൺ റോ​​​​സ്ഗാ​​​​ർ ഗാ​​​ര​​​ന്‍റി കാ​​​​ർ​​​​ഡു​​​​ക​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ നി​​​​ല​​​​വി​​​​ലെ കാ​​​​ർ​​​​ഡു​​​​ക​​​​ൾ സാ​​​​ധു​​​​വാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും കേ​​​​ന്ദ്ര ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന മ​​​​ന്ത്രി ശി​​​​വ​​​​രാ​​​​ജ് സിം​​​​ഗ് ചൗ​​​​ഹാ​​​​ൻ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

ആ​​​​ർ​​​​ക്കും തൊ​​​​ഴി​​​​ലും കൂ​​​​ലി​​​​യും നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ലെ താ​​​​മ​​​​സം തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ജീ​​​​വി​​​​തം ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഒ​​​​രി​​​​ക്ക​​​​ലെ​​​​ങ്കി​​​​ലും ജോ​​​​ലി ചെ​​​​യ്ത സ​​​​ജീ​​​​വ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളി​​​​ൽ 94.88 ശ​​​​ത​​​​മാ​​​​നം പേ​​​​ർ വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ബാ​​​​ക്കി 57 ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​ർ​​​​ക്ക് ഇ​​​​നി​​​​യും ഇ-​​​​കെ​​​​വൈ​​​​സി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നു​​​​ണ്ട്.

ഇ-​​​​കെ​​​​വൈ​​​​സി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​യി ജ​​​​നു​​​​വ​​​​രി 30നും ​​​​ഫെ​​​​ബ്രു​​​​വ​​​​രി 12നും ​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​മ​​​​യ​​​​പ​​​​രി​​​​ധി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഏ​​​​ഴു മാ​​​​സ​​​​ത്തി​​​​നു​​​ശേ​​​​ഷ​​​​വും ല​​​​ക്ഷ്യം കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ഇ-​​​​കെ​​​​വൈ​​​​സി ഇ​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് ഇ​​​​ള​​​​വു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​മ്പോ​​​​ഴും വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ വൈ​​​​കു​​​​ന്ന​​​​ത് ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് പാ​​​​വ​​​​പ്പെ​​​​ട്ട തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ തൊ​​​​ഴി​​​​ൽ ല​​​​ഭ്യ​​​​ത​​​​യെ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ലാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Tags : VBJRamji eKYC Verification Workers Implementation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up