ലക്നോ: ഭാര്യാമാതാവിന്റെ അന്ത്യകർമ്മ ചടങ്ങുകൾ നടത്തുന്നതിനിടെ യുവാവിനെ മുതല പിടിച്ചു. യുപിയിൽ നടന്ന സംഭവത്തിൽ ഗ്രേറ്റർ നോയിഡ സ്വദേശി ദീപക് ശർമ (30) നെയാണ് കാണാതായത്.
സരയൂ നദിക്കരയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം മുതല യുവാവുമായി ആഴങ്ങളിലേക്ക് മറയുകയായിരുന്നു. കാണാതായ യുവാവിനായി പോലീസും ദുരന്തനിവാരണ സേനയും തെരച്ചിൽ നടത്തിവരികയാണ്.
ഭാര്യാമാതാവ് ഊർമിള ദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തിൽ എത്തിയതായിരുന്നു ദീപക്. മൃതദേഹം ദഹിപ്പിക്കാനായി നദീതീരത്ത് ചിതയൊരുക്കാൻ സഹായിച്ച ശേഷം നദിയിൽ കുളിക്കാനിറങ്ങിയതിനിടെയാണ് ദീപക്കിന് നേരെ മുതലയുടെ ആക്രമണമുണ്ടായത്.
Tags : crocodile attack uttarpradesh Saryu river