x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്‌സിആര്‍എ ബില്ലിനെ എതിര്‍ക്കും: ഖാര്‍ഗെ

പ്ര​​​ത്യേ​​​ക ലേ​​​ഖ​​​ക​​​ന്‍
Published: August 19, 2026 05:38 AM IST | Updated: August 19, 2026 05:38 AM IST

ഖാ​​​ര്‍ഗെ

ന്യൂ​​​ഡ​​​ല്‍ഹി: വി​​​വാ​​​ദ എ​​​ഫ്‌​​​സി​​​ആ​​​ര്‍എ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ ശ​​​രി​​​യാ​​​യ ന​​​ട​​​പ​​​ടി​​​യ​​​ല്ലെ​​​ന്നും തു​​​ട​​​ര്‍ന്നും ബി​​​ല്ലി​​​നെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ര്‍ക്കു​​​മെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ര്‍ഗെ. മ​​​റ്റെ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ ​​​പാ​​​ര്‍ട്ടി​​​ക​​​ളും എ​​​ഫ്സി​​​ആ​​​ര്‍എ ബി​​​ല്ലി​​​നെ എ​​​തി​​​ര്‍ക്കു​​​ക​​​യാ​​​ണ്. ആ​​​ര്‍എ​​​സ്എ​​​സി​​​നാ​​​ണ് രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ വി​​​ദേ​​​ശ​​​ഫ​​​ണ്ട് ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും ഖാ​​​ര്‍ഗെ പ​​​റ​​​ഞ്ഞു. ഡ​​​ല്‍ഹി​​​യി​​​ല്‍ ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക​​​സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണു ഖാ​​​ര്‍ഗെ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്നും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ക്കാ​​​യി വാ​​​ദി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ദേ​​​ശ​​​വി​​​രു​​​ദ്ധ​​​രാ​​​യി മു​​​ദ്ര​​​കു​​​ത്ത​​​രു​​​തെ​​​ന്നും ഖാ​​​ര്‍ഗെ പ​​​റ​​​ഞ്ഞു.

യു​​​വാ​​​ക്ക​​​ളു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ള്‍ ത​​​ക​​​ര്‍ക്കു​​​ന്ന​​​തി​​​നും പാ​​​ര്‍ല​​​മെ​​​ന്‍റി​​​ലെ ചോ​​​ദ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റു​​​ന്ന​​​തി​​​നു​​​മാ​​​ണ് മോ​​​ദി സ​​​ര്‍ക്കാ​​​ര്‍ ശ്ര​​​മി​​​ച്ച​​​ത്. ഡ​​​ല്‍ഹി​​​യി​​​ലെ ജ​​​ന്ത​​​ര്‍ മ​​​ന്ത​​​റി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കെ​​​തി​​​രാ​​​യ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ച്ച ആ​​​ശ​​​ങ്ക​​​ക​​​ളോ​​​ട് മോ​​​ദി​​​യും അ​​​മി​​​ത് ഷാ​​​യും എ​​​ന്തു​​​കൊ​​​ണ്ടു പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന് ഖാ​​​ർ​​​ഗെ ചോ​​​ദി​​​ച്ചു.

സു​​​പ്ര​​​ധാ​​​ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ പ​​​ദ​​​വി​​​ക​​​ളി​​​ൽ ആ​​​ര്‍എ​​​സ്എ​​​സ് അ​​​നു​​​കൂ​​​ലി​​​ക​​​ളെ നി​​​യ​​​മി​​​ക്കു​​​ന്നു. അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ല്‍ കാ​​​ണി​​​ക്ക​​​പോ​​​ലും മോ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ട്ടു. ക്ഷേ​​​ത്ര ട്ര​​​സ്റ്റി​​​നെ നി​​​യ​​​മി​​​ച്ച​​​ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണെ​​​ന്ന കാ​​​ര്യം വി​​​സ്മ​​​രി​​​ക്ക​​​രു​​​തെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : Deepika DeepikaNewspaper BreakingNews Will oppose FCRA bill

Recent News

Corehub Up