ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം: വനിതാ വിഭാഗത്തിന് പുതിയ നേതൃത്വം
അനിൽ സി. ഇടിക്കുള
Thursday, February 27, 2025 2:36 PM IST
അബുദാബി: ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബി കമ്മിറ്റിയുടെ വനിതാ വിഭാഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അജീബ ഷാനാണ് പുതിയ പ്രസിഡന്റ്. അമൃത അജിത് ജനറൽ സെക്രട്ടറിയായും ബദരിയ സിറാജ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
പൂർണ്ണിമ ജയകൃഷ്ണൻ (വൈസ് പ്രസിഡന്റ്), റോഷിനി റെജ (വൈസ് പ്രസിഡന്റ്), ശ്രേയ, ക്യുറ്റി ജ്യോതി, ഫെമിന അൻസാർ (സെക്രട്ടറിമാർ), ജാസ്മിൻ ഷാനവാസ് (അസിസ്റ്റന്റ് ഇവന്റ് കോഓർഡിനേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
രക്ഷാധികാരികളായി നീന തോമസ്, വീണ രാധാകൃഷ്ണൻ എന്നിവരെയും തെരഞ്ഞെടുത്തു.