ക്യുകെഐസി ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു
Tuesday, March 11, 2025 3:05 PM IST
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ സ്റ്റുഡന്റ്സ് വിംഗ് ഓൺലൈനായി സംഘടിപ്പിച്ച ചരിത്ര ക്വിസ് "ഖുലഫാഉ റാഷിദൂൻ' വിജയികളെ പ്രഖ്യാപിച്ചു. ഖത്തർ കേരള ഇസ്ലാഹി സെന്റർ പുറത്തിറക്കിയ അബ്ദുറഷീദ് കുട്ടമ്പൂരിന്റെ പഠന ക്ലാസിനെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
ഖത്തറിന് പുറമെ ഇന്ത്യ, വിവിധ ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത മത്സരത്തിൽ റൈഹാന അബ്ദുൽ റഫീഖ്(ഖത്തർ), അബ്ദുൽ ഹകീം.എം.(ഖത്തർ), ഷസ്ന ഹസീബ് (ഖത്തർ), ജസിയ ഇ.പി (ഖത്തർ), അബ്ദുൽ ഗനി (കോബാർ, സൗദി), ഷദിദ് ഹസൻ (അലീഗഢ്, ഇന്ത്യ) എന്നിവർ മുഴുവൻ മാർക്കും നേടി വിജയികളായി.
സ്വലാഹുദ്ധീൻ സ്വലാഹി, സെലു അബൂബക്കർ, ജൈസൽ എ.കെ, അബ്ദുൽ കഹാർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.