x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; മ​ല​യാ​ളി യു​വാ​വ് കാ​ന​ഡ​യി​ൽ അ​റ​സ്റ്റി​ൽ

എൻആർഐ ഡെസ്ക്
Published: November 27, 2026 03:53 PM IST | Updated: November 27, 2026 04:06 PM IST

ജോ​സ് മാ​ജോ പു​ലി​ക്കോ​ട്ടി​ൽ

എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ ആ​ൽ​ബ​ർ​ട്ട പ്ര​വി​ശ്യ​യി​ൽ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ മ​ല​യാ​ളി യു​വാ​വ് അ​റ​സ്റ്റി​ൽ. ജോ​സ് മാ​ജോ പു​ലി​ക്കോ​ട്ടി​ൽ (44) ആ​ണ് എ​ഡ്മ​ന്‍റ​ൺ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രേ അ​ഞ്ച് കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​യി​ൽ നി​ന്ന് സ​മാ​ന​മാ​യ ദു​ര​നു​ഭ​വ​ങ്ങ​ൾ നേ​രി​ട്ട കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് 17-നാ​ണ് ആ​ദ്യ പ​രാ​തി പൊ​ലി​സി​ന് ല​ഭി​ക്കു​ന്ന​ത്. ഒ​രു പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി.

തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ മ​റ്റൊ​രു യു​വ​തി കൂ​ടി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. 2016-ൽ ​താ​ൻ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യാ​യി​രു​ന്ന സ​മ​യ​ത്ത് പ്ര​തി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടേ​ണ്ടി വ​ന്നു എ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഒ​ക്ടോ​ബ​ർ 19-നാ​ണ് പൊ​ലി​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ട് ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ൾ, ലൈം​ഗി​ക ചൂ​ഷ​ണം, ലൈം​ഗി​ക സ്പ​ർ​ശ​ന​ത്തി​ന് പ്രേ​രി​പ്പി​ക്ക​ൽ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളു​മാ​യു​ള്ള ലൈം​ഗി​ക ഇ​ട​പെ​ട​ൽ എ​ന്നീ അ​ഞ്ച് കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​റ​സ്റ്റി​ന് ശേ​ഷം ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് പ്ര​തി​യെ വി​ട്ട​യ​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, ഡേ​കെ​യ​ർ കേ​ന്ദ്ര​ങ്ങ​ൾ, ക​ളി​സ്ഥ​ല​ങ്ങ​ൾ, ലൈ​ബ്ര​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല.

16 വ​യ​സോ അ​തി​ൽ താ​ഴെ​യോ പ്രാ​യ​മു​ള്ള​വ​രു​മാ​യി തൊ​ഴി​ൽ​പ​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല​ല്ലാ​തെ ഇ​ട​പ​ഴ​കാ​നും വി​ല​ക്കു​ണ്ട്. കൂ​ടാ​തെ പ​രാ​തി​ക്കാ​രു​മാ​യി നേ​രി​ട്ടോ അ​ല്ലാ​തെ​യോ ബ​ന്ധ​പ്പെ​ട​രു​തെ​ന്നും തോ​ക്കു​ക​ളോ മ​റ്റ് ആ​യു​ധ​ങ്ങ​ളോ കൈ​വ​ശം വ​യ്ക്ക​രു​തെ​ന്നും ക​ർ​ശ​ന നി​ർ​ദ്ദേ​ശ​മു​ണ്ട്.

Tags : Arrest MalayaliMan Canada SexualAssault Crime

Recent News

Corehub Up