x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​ര​നെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ല​പ്പെ​ടു​ത്തി; യു​വാ​വി​ന് ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി

പി.പി. ചെ​റി​യാ​ൻ
Published: February 26, 2026 02:17 AM IST | Updated: February 26, 2026 11:01 AM IST

യു​ട്ടാ: 12 വ​യസു​​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ 23 വയസുകാ​ര​നാ​യ ടൈ​ല​ർ പീ​റ്റേ​ഴ്സ​ണ് ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ചൈ​ൽ​ഡ് അ​ബ്യൂ​സ് ഹോ​മി​സൈ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ടൈ​ല​റി​ന് അ​ഞ്ച് വ​ർ​ഷം മു​ത​ൽ ജീ​വ​പ​ര്യ​ന്തം വ​രെ ത​ട​വു​ശി​ക്ഷ​യാ​ണ് കോ​ട​തി വി​ധി​ച്ച​ത്.

ടൈ​ല​റി​ന്‍റെ പി​താ​വി​നും ര​ണ്ടാ​ന​മ്മ​യ്ക്കും നേ​ര​ത്തെ ത​ന്നെ ഈ ​കേ​സി​ൽ ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. 2024 ജൂ​ലൈ​യി​ലാ​ണ് ഗാ​വി​ൻ പീ​റ്റേ​ഴ്സ​ൺ (12) മ​രി​ച്ച​ത്.

 ത​റ​യി​ൽ ഒ​രു മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു ഗാ​വി​ൻ. ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കാ​തെ മാ​സ​ങ്ങ​ളോ​ളം പ​ട്ടി​ണി​ക്കി​ട്ട​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു. സെ​പ്സി​സ് ബാ​ധി​ച്ചാ​ണ് കു​ട്ടി മ​രി​ച്ച​ത്.

കു​ട്ടി​യെ നി​രീ​ക്ഷി​ക്കാ​ൻ മു​റി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ക്യാ​മ​റ​ക​ൾ ഒ​ളി​പ്പി​ക്കാ​ൻ ടൈ​ല​ർ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ളി​ൽ നി​ന്ന് കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​നെ കു​റി​ച്ച് സ​ന്ദേ​ശ​ങ്ങ​ൾ പോലീ​സ് വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ടൈ​ല​റി​ന് മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടെ​ന്നും ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചെ​ങ്കി​ലും, 2020 മു​ത​ൽ കൊ​ല​പാ​ത​ക​ത്തി​ൽ ഇ​യാ​ൾ സ​ജീ​വ പ​ങ്കാ​ളി​യാ​യി​രു​ന്നു എ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

തന്‍റെ 31 വ​ർ​ഷ​ത്തെ ക​രി​യ​റി​ലെ ഏ​റ്റ​വും പ്ര​യാ​സ​ക​ര​മാ​യ കേ​സു​ക​ളി​ൽ ഒ​ന്നാ​ണി​തെ​ന്ന് വി​ധി പ്ര​സ്താ​വി​ച്ച ജ​ഡ്ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : nri Brother starved to death

Recent News

Corehub Up