x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ളസി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക പ​ര​മ്പ​ര; മൂ​ന്ന് പേ​രെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ൽ 17-കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് കൗ​മാ​ര​ക്കാ​ർ പി​ടി​യി​ൽ

പി .പി. ചെ​റി​യാ​ൻ
Published: July 3, 2026 05:16 AM IST | Updated: July 3, 2026 05:16 AM IST

ഡാ​​ളസ്: ന​ഗ​ര​ത്തെ ന​ടു​ക്കി​യ ര​ണ്ട് വ്യ​ത്യ​സ്ത വെ​ടി​വ​യ്പ്പു​ക​ളി​ലാ​യി മൂ​ന്ന് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​തി​നേ​ഴു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് കൗ​മാ​ര​ക്കാ​രെ യു​എ​സ് മാ​ർ​ഷ​ലു​ക​ൾ അ​റ​സ്റ്റ് ചെ​യ്തു.

ഇ​ർ​വിംഗ് എ​സ്ട്രാ​ഡ (17) എ​ന്ന പ​തി​നേ​ഴു​കാ​ര​നാ​ണ് ര​ണ്ട് കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ലും പ്ര​ധാ​ന പ്ര​തി. ഇ​യാ​ൾ​ക്കൊ​പ്പം ലാ​റ്റാ​വി​യ​ൻ ക്ലാ​ർ​ക്ക് (18) എ​ന്ന യു​വാ​വും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശി​ക്ഷ വ​രെ ല​ഭി​ക്കാ​വു​ന്ന ‘ക്യാ​പി​റ്റ​ൽ മ​ർ​ഡ​ർ’ കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 15-ന് ​ഔ​ഡെ​ലി​യ റോ​ഡി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ൽ മാ​ർ​ഡ്രി​യ​സ് വാ​ർ​ഡ് (21), ഈ​ഥ​ൻ ഡി​ലാ​ർ​ഡ് (20) എ​ന്നി​വ​രെ വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ഇ​രു​വ​രും ആ​ദ്യം അ​റ​സ്റ്റി​ലാ​കു​ന്ന​ത്. എ​ന്നാ​ൽ തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ, ജൂ​ൺ 16-ന് ​വാ​ൽ​ന​ട്ട് സ്ട്രീ​റ്റി​ൽ റോ​ണി​ക്ക ഡാ​വ​ൻ​പോ​ർ​ട്ട് (35) എ​ന്ന സ്ത്രീ ​വെ​ടി​യേ​റ്റു മ​രി​ച്ച കേ​സി​ലും ഇ​ർ​വിംഗ് എ​സ്ട്രാ​ഡ​യ്ക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് ഡാ​ള​സ് പോ​ലീ​സ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ളും നി​ല​വി​ൽ ഡാ​ല​സ് കൗ​ണ്ടി ജ​യി​ലി​ലാ​ണ്. ഈ ​ക്രൂ​ര​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ അ​റി​യാ​വു​ന്ന​വ​ർ 214-662-4552 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഡാ​ള​സ് പോ​ലീ​സ് അ​റി​യി​ച്ചു

Tags : nri Dallas shooting spree

Recent News

Corehub Up