x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഡേ ​ആ​ച​രി​ച്ചു

സി.​വി. സാ​മു​വേ​ൽ
Published: September 22, 2026 03:18 PM IST | Updated: September 22, 2026 03:18 PM IST

മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കുന്നു

ഡ​ട്രോ​യി​റ്റ്: ഡ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഡേ ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഞാ​യ​റാ​ഴ്ച ആ​ച​രി​ച്ചു. ആ​രാ​ധ​നാ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 70 വ​യ​സി​ന് മു​ക​ളി​ലു​ള്ള 37 മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ബി​ൻ ജോ​സി​ന്‍റെ ആ​മു​ഖ പ്രാ​ർ​ഥ​ന​യോ​ടെ​യും ആ​മു​ഖ​ത്തോ​ടെ​യും ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി വി​നോ​ദ് തോ​മ​സ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പേ​രു​ക​ൾ വാ​യി​ക്കു​ക​യും ചെ​യ്തു.

ഡ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ന​ൽ​കി​യ വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ളെ ഇ​ട​വ​ക ഇ​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു. വി​കാ​രി​യും ട്ര​സ്റ്റി​ക​ളാ​യ തോ​മ​സ് ഏ​ബ്ര​ഹാം, ബോ​ബ​ൻ ജോ​ർ​ജ് എ​ന്നി​വ​രും ചേ​ർ​ന്ന് 37 ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക് പൊ​ന്നാ​ട​യും ഉ​പ​ഹാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു.

റ​വ.പി. ​ചാ​ക്കോ​യു​ടെ പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി അ​നു​മോ​ദ​ന യോ​ഗം സ​മാ​പി​ച്ചു. ച​ട​ങ്ങി​ന് ശേ​ഷം പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

Tags : DetroitMarThomaChurch SeniorCitizensDay USA

Recent News

Corehub Up