ഡാളസ്: അമേരിക്കയിലെ കൊപ്പേൽ സെന്റ് അൽഫോൻസാ പള്ളി ഫാമിലി ഡേ ആഘോഷിച്ചു. നവജാത ശിശുക്കളുടെ മാതാപിതാക്കളേയും ഇരുപത്തഞ്ചും അൻപതും വർഷം വിവാഹ ജീവിതം പൂർത്തിയാക്കിയ ദന്പതിമാരേയും പ്രത്യേകം സമ്മാനം നൽകി ആദരിക്കുകയുണ്ടായി.
ഓരോ വാർഡിന്റെയും നിയന്ത്രണത്തിൽ കോർത്തിണക്കിയ വിവിധ കലാപരിപാടികൾ ഹ്യദ്യവും ആസ്വാദ്യകരവുമായിരുന്നു. ക്ലാസിക്കും സെമിക്ലാസിക്കും അല്ലാത്തതുമായ ന്യത്തങ്ങൾ, കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ അവതരിപ്പിക്കുകയുണ്ടായി.

മുതിർന്നവരുടെ ഗണത്തിൽ വിമൻസ് ഫോറം അവതരിപ്പിച്ച നൃത്തം മനോഹരമായിരുന്നു. മികച്ച സന്ദേശങ്ങൾ നൽകിയ ഏതാനും ചെറു ഡ്രാമകൾ അവതരണ മികവും കലാ നൈപുണ്യവും കൊണ്ടു വേറിട്ടു നിന്നു.
ഫ്രാൻസിസ് സെബാസ്റ്റ്യൻ, സാജു കരിന്പുഴ കോഓർഡിനേന്റ് ചെയ്ത് ജോജോ ആലൂക്ക രചനയും സംവിധാനവും നിർവഹിച്ച് സെന്റ് വിൻസന്റ് ഡി പോൾ സംഘടനയും ലീജൻ ഓഫ് മേരിയും ചേർന്ന് അവതരിപ്പിച്ച "നല്ലിടയൻ' എന്ന സ്ക്കിറ്റ് ശ്രദ്ധ നേടി.

കൈക്കാരന്മാരായ റോബിൻ ജേക്കബ്, റോബിൻ കുര്യൻ, ജോഷി കുര്യാക്കോസ്, രഞ്ചിത്ത് തലക്കൊട്ടൂർ എന്നിവരെ ഇടവക വികാരി ഫാ. മാത്യൂസ് മൂഞ്ഞനാട്ടും ഫാ. ജിമ്മി എടക്കൂളത്തൂരും ചേർന്ന് അനുമോദിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.
സമ്യദ്ധമായ സ്നേഹവിരുന്നോടു കൂടി ഫാമിലി ഡേ പര്യവസാനിച്ചു.
Tags : family day celebration st alphonsa catholic church usa