ബോൺമൗത്ത്: യുകെയിലെ കലാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന "മഴവിൽ ഫ്ലാഷ് 2026' ശനിയാഴ്ച ബോൺമൗത്തിൽ അരങ്ങേറും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 11 വരെ നീണ്ടുനിൽക്കുന്ന "കലാ മഹോത്സവത്തിൽ' കലാലോകത്തെ പ്രതിഭകൾ സദസിന് കലാവിരുന്ന് ഒരുക്കും.
കലാഭവൻ ബിനു, ഗിരീഷ് മേനോൻ എന്നിവരുടെ സംഗീത വിരുന്ന്, പ്രസാദ് ശിവൻ അവതരിപ്പിക്കുന്ന മിമിക്രി എന്നിവ പരിപാടിയുടെ മാറ്റുകൂട്ടും. യുകെയിലെ പ്രശസ്തരായ 35-ഓളം ഗായകരും 25-ൽ പരം നർത്തകരും ചേർന്ന് വേദിയിൽ കലയുടെ മഴവിൽ വസന്തം വിരിക്കും.

പരിപാടിയിൽ മുഖ്യാതിഥിയായി സോഷ്യൽ മീഡിയ താരം റീന ജോൺ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി മട്ടാഞ്ചേരി കേറ്ററിംഗ്സ് ഫുഡ് സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്.
ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മുഖ്യസംഘാടകരായ അനീഷും ഷിനുവും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അനീഷ് ജോർജ് - 07915061105, ഷിനു സിറിയക് - 07888659644.
Tags : Flash Musical Night Mazhavil Sangeetham