x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന ന​ട​ത്തി​യ "സി​നി ഫ്യൂ​ഷ​ൻ 2026' വ​ർ​ണാ​ഭ​മാ​യി

ജീ​മോ​ൻ റാ​ന്നി
Published: May 25, 2026 04:31 PM IST | Updated: May 25, 2026 04:31 PM IST

ഹൂ​സ്റ്റ​ൺ: ഫൊ​ക്കാ​ന ഹൂ​സ്റ്റ​ൺ റീ​ജി​യ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സി​യ​ന്ന​യു​ടെ (എം​എ​എ​സ്) സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച "സി​നി ഫ്യൂ​ഷ​ൻ 2026' ക​ലാ​വി​രു​ന്ന് സെ​ന്‍റ് ജോ​സ​ഫ് ഹാ​ളി​ൽ വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ക​ലാ​സ്വാ​ദ​ക​രു​ടെ ആ​വേ​ശ​ക​ര​മാ​യ സാ​ന്നി​ധ്യ​ത്തോ​ടെ​യും അ​ര​ങ്ങേ​റി.

സം​ഗീ​ത​വും നൃ​ത്ത​വും വി​നോ​ദ​പ​രി​പാ​ടി​ക​ളും സ​മ​ന്വ​യി​പ്പി​ച്ച പ​രി​പാ​ടി ഹൂ​സ്റ്റ​ൺ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ശ്ര​ദ്ധേ​യ​മാ​യ സാം​സ്കാ​രി​ക അ​നു​ഭ​വ​മാ​യി മാ​റി. സി​നി ഫ്യൂ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ ആ​ർവിപി ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി.

ഫൊ​ക്കാ​ന പ്ര​സി​ഡന്‍റ് ഡോ.​സ​ജി​മോ​ൻ ആ​ന്റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എംഎഎസ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ ക​ൾ​ച്ച​റ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ വി​നോ​യ് കു​ര്യ​ൻ ന​ന്ദി​പ്ര​സം​ഗം ന​ട​ത്തി.

മ​ല​യാ​ള ച​ല​ച്ചി​ത്ര -​ സം​ഗീ​ത രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ അ​നു സി​ത്താ​ര, വി​പി​ൻ സേ​വി​യ​ർ,ആ​ര്യ ബ​ഡാ​യി, കൃ​തി​ക, അ​കി​ൽ ക​വ​ല​യൂ​ർ,രാ​ജേ​ഷ് അ​ടി​മാ​ലി ​എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ പ്രേ​ക്ഷ​ക​രെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

സം​ഗീ​ത​വും ഹാ​സ്യ​വും നൃ​ത്ത​വി​രു​ന്നും നി​റ​ഞ്ഞ വേ​ദി ക​ലാ​സ്വാ​ദ​ക​ർ​ക്ക് മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​യി. സി​നി ഫ്യൂ​ഷ​ൻ പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ പാ​റ​ക്ക​ൽ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ശ്രീ​ദേ​വി ടീ​ച്ച​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൂ​പു​ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സിം​ഗി​ലെ വി​ദ്യാ​ർ​ഥിക​ളു​ടെ നൃ​ത്ത​ങ്ങ​ൾ പ്രോ​ഗ്രാ​മി​ന് മി​ക​വേ​കി. പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​യി ആ​ശാ റേ​ഡി​യോ​യി​ലെ ആ​ർ.ജെ. സു​ബി​നും ആ​ർ.​ജെ. റോ​ഷ്നി​യും എ​ത്തി. അ​വ​ത​ര​ണ മി​ക​വി​ലൂ​ടെ ഇ​രു​വ​രും വേ​ദി​യെ സ​ജീ​വ​മാ​ക്കി.

പ്ര​ധാ​ന സ്പോ​ൺ​സ​ർ​മാ​രാ​യ കെം​പ്ലാ​സ്റ്റ് ,സൗ​ത്ത് പാ​ർ​ക്ക്‌ സെ​മെ​റ്റ​റി, എഎഎ വെ​ൽ​ത്ത് ബി​ൽ​ഡേ​ഴ്‌​സ് , ഗ്രെ​യ്‌​സ് സ​പ്ലൈ, റോ​യ​ൽ ട്രാ​വ​ൽ & ടൂ​ർ​സ്, ഫോ​ർ​സൈ​റ്റ് ക​ൺ​സ്ട്ര​ക്ഷ​ൻ, അ​ർ​കോ​ള ന്‍റ,. ഗാ​മ്മ വേ​സ്റ്റ് സൊ​ല്യൂ​ഷ​ൻ​സ്, ധ​നാ​നി ഗ്രൂ​പ്പ്‌ എ​ന്നി​വ​രെ വേ​ദി​യി​ൽ മൊമ​ന്‍റോ​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ഡി​സ്ട്രി​ക്ട് കോ​ർ​ട്ട് ജ​ഡ്ജി സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി മു​ൻ ജ​ഡ്ജി കെ.​പി. ​ജോ​ർ​ജ്, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡന്‍റ് ജി.​കെ.​ പി​ള്ള, മു​ൻ ആ​ർവിപി ര​ഞ്ജി​ത്ത് പി​ള്ള തു​ട​ങ്ങി​യ വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​വും ച​ട​ങ്ങി​നെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​വും സ്മ​ര​ണീ​യ​വു​മാ​ക്കി മാ​റ്റി.

Tags : Fokana Cine Fusion Anu Sithara

Recent News

Corehub Up