x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേം​ബ്രിജ് ഡി​സ്ട്രിക്‌ട് കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടുപ്പ്: പാ​​​​​ലാ​​​​​രി​​​​​വ​​​​​ട്ടം സ്വ​​​​​ദേ​​​​​ശിക്ക് ച​​​​​രി​​​​​ത്ര വിജയം


Published: May 11, 2026 11:36 AM IST | Updated: May 11, 2026 11:36 AM IST

കേം​ബ്രിജ്: ബ്രി​​​​​ട്ട​​​​​നി​​​​​ലെ സൗ​​​​​ത്ത് കേംബ്രിജ് ഷെ​​​​​യ​​​​​ര്‍ ഡി​​​​​സ്ട്രി​​​​​ക്‌ട് കൗ​​​​​ണ്‍​സി​​​​​ലി​​​​​ലേ​​​​​ക്ക് ന​​​​​ട​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ മ​​​​​ല​​​​​യാ​​​​​ളി​​​​​ക്ക് ച​​​​​രി​​​​​ത്ര വി​​​​​ജ​​​​​യം. പാ​​​​​ലാ​​​​​രി​​​​​വ​​​​​ട്ടം സ്വ​​​​​ദേ​​​​​ശിയാ​​​​​യ ജി​​​​​യോ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​നാ​​​​​ണ് ലി​​​​​ബ​​​​​റ​​​​​ല്‍ ഡെ​​​​​മോ​​​​​ക്രാ​​​​​റ്റി​​​​​ക് പാ​​​​​ര്‍​ട്ടി​​​​​യു​​​​​ടെ പ്ര​​​​​തി​​​​​നി​​​​​ധി​​​​​യാ​​​​​യി ഹി​​​​​സ്റ്റ​​​​​ണ്‍ ആ​​​​​ന്‍​ഡ് ഇം​​​​​പിം​​​​​ഗ്ട​​​​​ണ്‍ വാ​​​​​ര്‍​ഡി​​​​​ല്‍നി​​​​​ന്ന് വ​​​​​ന്‍​ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ല്‍ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്.

ഈ ​​​​​കൗ​​​​​ണ്‍​സി​​​​​ലി​​​​​ലേ​​​​​ക്ക് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ആ​​​​​ദ്യ ഇ​​​​​ന്ത്യ​​​​​ന്‍ വം​​​​​ശ​​​​​ജ​​​​​ന്‍ കൂ​​​​​ടി​​​​​യാ​​​​​ണ് ജി​​​​​യോ. കാ​​​​​ല​​​​​ടി ശ്രീ ​​​​​ശ​​​​​ങ്ക​​​​​ര കോ​​​​​ള​​​​​ജി​​​​​ലെ പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ന് ശേ​​​​​ഷം ഗു​​​​​ല്‍​ബ​​​​​ര്‍​ഗ​​​​​യി​​​​​ല്‍നി​​​​​ന്ന് നി​​​​​യ​​​​​മ​​​​​ബി​​​​​രു​​​​​ദം നേ​​​​​ടി​​​​​യ ജി​​​​​യോ, 2002ലാ​​​​​ണ് യു​​​​​കെ​​​​​യി​​​​​ലെ കേം​​​​​ബ്രി​​​​​ജി​​​​​ല്‍ എ​​​​​ത്തി​​​​​യ​​​​​ത്.

ആ​​​​​രോ​​​​​ഗ്യ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലും യു​​​​​കെ പ്രി​​​​​സ​​​​​ണ്‍ സ​​​​​ര്‍​വീ​​​​​സി​​​​​ലും പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന അ​​​​​ദ്ദേ​​​​​ഹം സാ​​​​​മൂ​​​​​ഹ്യ​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​ന്‍ കൂ​​​​​ടി​​​​​യാ​​​​​ണ്. സോ​​​​​ഷ്യ​​​​​ല്‍ മീ​​​​​ഡി​​​​​യ​​​​​യി​​​​​ലൂ​​​​​ടെ അ​​​​​ദ്ദേ​​​​​ഹം ന​​​​​ല്‍​കു​​​​​ന്ന സൗ​​​​​ജ​​​​​ന്യ ഇം​​​​​ഗ്ലീ​​​​​ഷ് ക്ലാ​​​​​സു​​​​​ക​​​​​ള്‍​ക്ക് വ​​​​​ലി​​​​​യ സ്വീ​​​​​കാ​​​​​ര്യ​​​​​ത​​​​​യാ​​​​​ണു​​​​​ള്ള​​​​​ത്.

ആ​​​​​രോ​​​​​ഗ്യ മേ​​​​​ഖ​​​​​ല, പ​​​​​രി​​​​​സ്ഥി​​​​​തി സം​​​​​ര​​​​​ക്ഷ​​​​​ണം എ​​​​​ന്നീ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ല്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ ശ്ര​​​​​ദ്ധ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​ണ് കൗ​​​​​ണ്‍​സി​​​​​ല​​​​​ര്‍ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ല്‍ ജി​​​​​യോ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്. ലി​​​​​ബ​​​​​റ​​​​​ല്‍ ഡെ​​​​​മോ​​​​​ക്രാ​​​​​റ്റി​​​​​ക് പാ​​​​​ര്‍​ട്ടി​​​​​യു​​​​​ടെ ഡൈ​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി ഹെ​​​​​ഡ് കൂ​​​​​ടി​​​​​യാ​​​​​യ അ​​​​​ദ്ദേ​​​​​ഹം ഭാ​​​​​വി​​​​​യി​​​​​ല്‍ യു​​​​​കെ പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റി​​​​​ലേ​​​​​ക്ക് മ​​​​​ത്സ​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള ത​​​​​യാ​​​​​റെ​​​​​ടു​​​​​പ്പി​​​​​ലു​​​​​മാ​​​​​ണ്.

ചാ​​​​​ല​​​​​ക്കു​​​​​ടി സ്വ​​​​​ദേ​​​​​ശി​​​​​യും കേം​​​​​ബ്രി​​​​​ജി​​​​​ല്‍ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​യു​​​​​മാ​​​​​യ ലെ​​​​​റി​​​​​ന്‍ ജി​​​​​യോ ആ​​​​​ണ് ഭാ​​​​​ര്യ. ര​​​​​ണ്ട് കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ണ്ട്.

Tags : Geo Sebastian South Cambridgeshire District Council Histon and Impington ward

Recent News

Corehub Up